കണ്ണൂർ:  സംസ്ഥാന സിവില്‍ സര്‍വീസ് അക്കാദമി കല്യാശ്ശേരി പ്രാദേശിക കേന്ദ്രത്തിലേക്ക് ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്ററി വിദ്യാര്‍ത്ഥികള്‍ക്കായുള്ള ടാലെന്റ് ഡെവലപ്‌മെന്റ്, സിവില്‍ സര്‍വീസ് ഫൗണ്ടേഷന്‍ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്രവേശനം ആഗ്രഹിക്കുന്നവര്‍ ജൂണ്‍ 6ന് വൈകുന്നേരം 5 മണിക്ക് മുന്‍പായി www.ccek.org എന്ന വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യണം. പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലാണ് പ്രവേശനം. ക്ലാസുകള്‍ ജൂണ്‍ 17ന് ആരംഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 8281098875.