ആലപ്പുഴ: ലോക്ഡൗണിന്റെ ഭാഗമായി ജില്ലയിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾക്ക് കൂടുതൽ ഇളവ് അനുവദിച്ച് ജില്ല കളക്ടർ എ. അലക്‌സാണ്ടർ ഉത്തരവായി. ഇളവുകൾ നിയന്ത്രിതമേഖലയിൽ ബാധകമല്ല. നിയന്ത്രിതമേഖലയിൽ ഏർപ്പെടുത്തിയിട്ടുള്ള കർശനനിയന്ത്രണം തുടരും. നിയന്ത്രണം പാലിച്ചില്ലെങ്കിൽ കർശനനിയമനടപടി സ്വീകരിക്കും.

ബേക്കറി കടകൾക്ക് എല്ലാ ദിവസവും രാവിലെ 10 മുതൽ വൈകിട്ട് അഞ്ചുവരെ പ്രവർത്തിക്കാം. വ്യാവസായിക സ്ഥാപനങ്ങളും ഉത്പാദനകേന്ദ്രങ്ങളും പരമാവധി 50 ശതമാനം തൊഴിലാളികളുമായി കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് എല്ലാ ദിവസവും പ്രവർത്തിക്കാം. ഇലക്ട്രിക്കൽ, പ്ലംബിംഗ്, പെയിന്റിംഗ്, മറ്റു കെട്ടിടനിർമാണ സാമഗ്രികൾ വിൽക്കുന്ന കടകളുടെ പ്രവർത്തനം ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിൽ രാവിലെ എട്ടു മുതൽ വൈകിട്ട് നാലുവരെയാക്കി.

മാംസം, കോഴിക്കട, കോൾഡ് സ്‌റ്റോറേജ് എന്നിവയുടെ പ്രവർത്തനം ഞായർ, ബുധൻ, ശനി ദിവസങ്ങളിൽ രാവിലെ ഏഴു മുതൽ വൈകിട്ട് നാലുവരെയാക്കി. ബാങ്കിംഗ്, ധനകാര്യസ്ഥാപനങ്ങളുടെ പ്രവർത്തനം തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ രാവിലെ 10 മുതൽ വൈകിട്ട് അഞ്ചുവരെയാക്കി പുനക്രമീകരിച്ചു.

എല്ലാ ദിവസവും പ്രവർത്തിക്കാവുന്ന സ്ഥാപനങ്ങൾ

പത്രം, പാൽ, പാചകവാതകം, തപാൽ വിതരണം, പാൽ സൊസൈറ്റി

ഹോട്ടലുകളും മറ്റു ഭക്ഷ്യ ഭോജന കടകളും-പാഴ്സൽ മാത്രം (രാവിലെ എട്ടു മുതൽ രാത്രി 7.30 വരെ)

പഴം, പച്ചക്കറി, പലചരക്ക്, മത്സ്യം വിൽപന കടകൾ (രാവിലെ എഴു മുതൽ വൈകിട്ട് നാലുവരെ)

റേഷൻകട, പൊതുവിതരണ കേന്ദ്രം, സഹകരണ സംഘം സ്റ്റോറുകൾ

ആശുപത്രികൾ, രോഗ ചികിത്സയ്ക്കുള്ള ക്ലിനിക്കുകൾ, എല്ലാ വിഭാഗം ചികിത്സാകേന്ദ്രങ്ങൾ, ലാബുകൾ, ദന്ത ക്ലിനിക്കുകൾ, മെഡിക്കൽ സ്റ്റോറുകൾ, സർജിക്കൽ ഉപകരണങ്ങൾ വിൽക്കുന്ന കടകൾ

പാലും പാലുൽപ്പന്നങ്ങളും മാത്രം വിൽക്കുന്ന ഔട്ട്‌ലെറ്റുകൾ (രാവിലെ ആറുമുതൽ വൈകിട്ട് അഞ്ചുവരെ)

സ്ത്രീകളുടെ ശുചിത്വ-ആരോഗ്യപരിപാലനവുമായി ബന്ധപ്പെട്ട സാധനങ്ങൾ വിൽപ്പന സ്ഥലങ്ങളിൽ എത്തിക്കുന്ന വാഹനങ്ങൾ

ആശുപത്രിയിൽ വച്ച് ഉണ്ടാവുന്ന മരണത്തെത്തുടർന്ന് ആവശ്യമായ വസ്തുക്കൾ, രോഗികളുടെ ചികിത്സക്കായി ആവശ്യമായ വസ്തുക്കൾ എന്നിവ വിൽക്കുന്ന ആശുപത്രികളോട് ചേർന്നുള്ള കടകൾ (ദിവസം ഒരു മണിക്കൂർ). പൊതുജനങ്ങളുടെ അറിവിലേക്കായി കടയുടമയുടെ ഫോൺ നമ്പർ കടയുടെ മുൻഭാഗത്ത് പ്രദർശിപ്പിക്കണം.

മരണാനന്തരചടങ്ങുകൾക്ക് ആവശ്യമായ വസ്തുക്കൾ വിൽക്കുന്ന കടകൾ (ദിവസം ഒരു മണിക്കൂർ)

അക്ഷയകേന്ദ്രം (രാവിലെ 10 മുതൽ വൈകിട്ട് നാലുവരെ) ഒരു സമയം പരമാവധി നാലു പേർ മാത്രമേ കേന്ദ്രങ്ങളിൽ പാടുള്ളൂ. കോവിഡ് മാനദണ്ഡപ്രകാരം പ്രവർത്തിക്കണം.

വ്യാവസായിക സ്ഥാപനങ്ങളും ഉത്പാദനകേന്ദ്രങ്ങളും പരമാവധി 50 ശതമാനം തൊഴിലാളികളുമായി കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് പ്രവർത്തിക്കാം.

ബേക്കറി കടകൾ (രാവിലെ 10 മുതൽ വൈകിട്ട് അഞ്ചുവരെ)

ഞായറാഴ്ച പ്രവർത്തിക്കാവുന്നവ:

വർക്ക് ഷോപ്പുകൾ, ടയർ റിസോളിങ്-പഞ്ചർ കടകൾ, വാഹന ഷോറൂമുകളോട് അനുബന്ധിച്ചുള്ള വർക്ക് ഷോപ്പുകൾ, സ്പെയർ പാർട്സ് കടകൾ (രാവിലെ ഒമ്പതു മുതൽ വൈകിട്ട് അഞ്ചു വരെ)

മാംസം, കോഴിക്കട, കോൾഡ് സ്റ്റോറേജ് (രാവിലെ ഏഴു മുതൽ വൈകിട്ട് നാലു വരെ)

തിങ്കളാഴ്ച പ്രവർത്തിക്കാവുന്നവ:

പ്രിന്റിംഗ് പ്രസുകൾ, ഫോട്ടോ സ്റ്റുഡിയോ (രാവിലെ ഒമ്പതു മുതൽ ഉച്ചകഴിഞ്ഞ് ഒന്നുവരെ)

വളം, കീടനാശിനി കടകൾ (രാവിലെ എട്ടു മുതൽ ഉച്ചകഴിഞ്ഞ് മൂന്നുവരെ)
ബാങ്ക്, മറ്റ് ധനകാര്യ സ്ഥാപനങ്ങൾ (രാവിലെ 10 മുതൽ വൈകിട്ട് അഞ്ചു വരെ)

തുണിക്കടകൾ, സ്വർണക്കടകൾ, ചെരുപ്പ് കടകൾ, വിദ്യാർഥികൾക്കുള്ള പഠനോപകരണങ്ങൾ വിൽക്കുന്ന കടകൾ (രാവിലെ ഒമ്പതു മുതൽ വൈകിട്ട് അഞ്ചു വരെ)

ചൊവ്വാഴ്ച പ്രവർത്തിക്കാവുന്നവ:

ഇലക്ട്രിക്കൽ, പ്ലംബിംഗ്, പെയിന്റിങ്, മറ്റു കെട്ടിട നിർമാണ സാമഗ്രികൾ വിൽക്കുന്ന കടകൾ (രാവിലെ എട്ടു മുതൽ വൈകിട്ട് നാലുവരെ)

വർക്ക് ഷോപ്പുകൾ, ടയർ റിസോളിങ്-പഞ്ചർ കടകൾ, വാഹന ഷോറൂമുകളോട് അനുബന്ധിച്ചുള്ള വർക്ക് ഷോപ്പുകൾ, സ്പെയർ പാർട്സ് കടകൾ, പായ്ക്കിംഗ് സാമഗ്രികൾ, അസംസ്‌കൃത വസ്തുക്കൾ വിൽക്കുന്ന കടകൾ/സ്ഥാപനങ്ങൾ (രാവിലെ ഒമ്പതു മുതൽ വൈകിട്ട് അഞ്ചു വരെ)

മൊബൈൽ ഷോപ്പ്, മൊബൈൽ സർവീസ്, മൊബൈൽ ആക്സസറീസ് കടകൾ, കമ്പ്യൂട്ടർ അറ്റകുറ്റപ്പണി നടത്തുന്ന കടകൾ, ഒപ്റ്റിക്കൽ ഷോപ്പ്, ശ്രവണസഹായ ഉപകരണങ്ങൾ വിൽക്കുന്ന കടകൾ, ഗ്യാസ് സ്റ്റൗ അറ്റകുറ്റപ്പണി നടത്തുന്ന കടകൾ, കൃത്രിമ കാലുകൾ വിൽപ്പന-അറ്റകുറ്റപ്പണി നടത്തുന്ന കടകൾ, ചകിരി-കയർ നിർമാണത്തിനായി ഉപയോഗിക്കുന്ന യന്ത്രങ്ങൾ കേടുകൂടാതെ സൂക്ഷിക്കാൻ പ്രവർത്തിപ്പിക്കാനുള്ള അനുമതി (രാവിലെ ഒമ്പതു മുതൽ ഉച്ചകഴിഞ്ഞ് ഒന്നു വരെ)

ബുധനാഴ്ച പ്രവർത്തിക്കാവുന്നവ:

മാംസം, കോഴിക്കട, കോൾഡ് സ്റ്റോറേജ് (രാവിലെ ഏഴു മുതൽ വൈകിട്ട് നാലു വരെ)

വളം, കീടനാശിനി എന്നിവ വിൽക്കുന്ന കടകൾ (രാവിലെ എട്ടു മുതൽ ഉച്ചകഴിഞ്ഞ്് ഒന്നു വരെ)

തുണിക്കടകൾ, സ്വർണ്ണക്കടകൾ, ചെരുപ്പുകടകൾ, വിദ്യാർഥികൾക്കുള്ള പഠനോപകരണങ്ങൾ വിൽക്കുന്ന കടകൾ, കോഴിത്തീറ്റ, കാലിത്തീറ്റ, മറ്റു തീറ്റകൾ വിൽക്കുന്ന കടകൾ (രാവിലെ ഒമ്പതു മുതൽ വൈകിട്ട് അഞ്ചുവരെ)

ബാങ്കുകൾ, മറ്റു ധനകാര്യസ്ഥാപനങ്ങൾ (രാവിലെ 10 മുതൽ വൈകിട്ട് അഞ്ചുവരെ)

വ്യാഴാഴ്ച പ്രവർത്തിക്കാവുന്നവ:

ഇലക്ട്രിക്കൽ, പ്ലംബിംഗ്, പെയിന്റിങ്, മറ്റു കെട്ടിട നിർമാണ സാമഗ്രികൾ വിൽക്കുന്ന കടകൾ (രാവിലെ എട്ടു മുതൽ വൈകിട്ട് നാലുവരെ)

വർക്ക് ഷോപ്പുകൾ, ടയർ റിസോളിങ്-പഞ്ചർ കടകൾ, വാഹന ഷോറൂമുകളോട് അനുബന്ധിച്ചുള്ള വർക്ക് ഷോപ്പുകൾ, സ്പെയർ പാർട്സ് കടകൾ, പായ്ക്കിംഗ് സാമഗ്രികൾ, അസംസ്‌കൃത വസ്തുക്കൾ വിൽക്കുന്ന കടകൾ/സ്ഥാപനങ്ങൾ (രാവിലെ ഒമ്പതു മുതൽ വൈകിട്ട് അഞ്ചു വരെ)

മഴക്കോട്ട്, കുട, കുട നന്നാക്കൽ കടകൾ (രാവിലെ ഒമ്പതു മുതൽ ഉച്ചകഴിഞ്ഞ് ഒന്നു വരെ)

വെള്ളിയാഴ്ച പ്രവർത്തിക്കാവുന്നവ:

പ്രിന്റിംഗ് പ്രസുകൾ, ഫോട്ടോ സ്റ്റുഡിയോ, ഫോട്ടോസ്റ്റാറ്റ് കടകൾ, വളം, കീടനാശിനികൾ കടകൾ (രാവിലെ എട്ടു മുതൽ ഉച്ചകഴിഞ്ഞ്് ഒന്നു വരെ)

ബാങ്ക്, മറ്റു ധനകാര്യ സ്ഥാപനങ്ങൾ (രാവിലെ 10 മുതൽ വൈകിട്ട് അഞ്ചു വരെ)

തുണിക്കടകൾ, സ്വർണ്ണക്കടകൾ, ചെരുപ്പുകടകൾ, വിദ്യാർഥികൾക്കുള്ള പഠനോപകരണങ്ങൾ വിൽക്കുന്ന കടകൾ (രാവിലെ ഒമ്പതു മുതൽ വൈകിട്ട് അഞ്ചുവരെ)

ശനിയാഴ്ച പ്രവർത്തിക്കാവുന്നവ:

മാംസം, കോഴിക്കട, കോൾഡ് സ്റ്റോറേജ് (രാവിലെ ഏഴു മുതൽ വൈകിട്ട് നാലു വരെ)

മലഞ്ചരക്ക് കടകൾ (രാവിലെ എട്ടുമുതൽ വൈകിട്ട് അഞ്ചു വരെ)

മൊബൈൽ ഷോപ്പ്, മൊബൈൽ സർവീസ്, മൊബൈൽ ആക്സസറീസ്, കമ്പ്യൂട്ടർ അറ്റകുറ്റപ്പണി നടത്തുന്ന കടകൾ, ഒപ്റ്റിക്കൽ ഷോപ്പ്, ശ്രവണസഹായ ഉപകരണങ്ങൾ വിൽക്കുന്ന കടകൾ, ഗ്യാസ് സ്റ്റൗ അറ്റകുറ്റപ്പണി നടത്തുന്ന കടകൾ, ചകിരി-കയർ നിർമാണത്തിനായി ഉപയോഗിക്കുന്ന യന്ത്രങ്ങൾ കേടുകൂടാതെ സൂക്ഷിക്കാൻ പ്രവർത്തിപ്പിക്കാനുള്ള അനുമതി (രാവിലെ ഒമ്പതു മുതൽ ഉച്ചകഴിഞ്ഞ് ഒന്നു വരെ)

പായ്ക്കിംഗ് സാമഗ്രികൾ, അസംസ്‌കൃത വസ്തുക്കൾ വിൽക്കുന്ന കടകൾ/സ്ഥാപനങ്ങൾ (രാവിലെ ഒമ്പതു മുതൽ വൈകിട്ട് അഞ്ചു വരെ)

ഇലക്ട്രിക്കൽ, പ്ലംബിംഗ്, പെയിന്റിങ്, മറ്റു കെട്ടിട നിർമാണ സാമഗ്രികൾ വിൽക്കുന്ന കടകൾ (രാവിലെ എട്ടു മുതൽ വൈകിട്ട് നാലുവരെ)