പാലക്കാട്:ചിറ്റൂര്‍ ഗവ. ടെക്നിക്കല്‍ ഹൈസ്‌കൂളില്‍ കണക്ക്, കെമിസ്ട്രി, പാര്‍ട്ട് ടൈം മലയാളം അധ്യാപക ഒഴിവുകളിലേക്ക് താത്കാലിക നിയമനം നടത്തും. ബന്ധപ്പെട്ട വിഷയത്തില്‍ ബിരുദവും ബി.എഡും യോഗ്യതയുള്ളവര്‍ സര്‍ട്ടിഫിക്കറ്റുകളുമായി ജൂണ്‍ ഏഴ് രാവിലെ 10 ന് കൂടിക്കാഴ്ച്ചക്കെത്തണമെന്ന് സൂപ്രണ്ട് അറിയിച്ചു.
എടത്തനാട്ടുകര ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ കംപ്യുട്ടര്‍ സയന്‍സ് (സീനിയര്‍), മാത്‌സ് (ജൂനിയര്‍), സംസ്‌കൃതം (പി.റ്റി.എ.), അധ്യാപക ഒഴിവുകളിലേക്ക് താത്കാലിക നിയമനം നടത്തും. ഉദ്യോഗാര്‍ഥികള്‍ സര്‍ട്ടിഫിക്കറ്റുകളുമായി ജൂണ്‍ ഒമ്പത് രാവിലെ 10.30 ന് കൂടിക്കാഴ്ച്ചക്കെത്തണമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു.