പാലക്കാട് ഗവ.ടെക്നിക്കല്‍ ഹൈസ്‌കൂളില്‍ വര്‍ക്ക്‌ഷോപ്പ് ഇന്‍സ്ട്രക്റ്റര്‍ (ഇലക്ട്രോണിക്‌സ്), ഹൈസ്‌കൂള്‍ അധ്യാപകന്‍ (കണക്ക്) തസ്തികകളിലേക്ക് മണിക്കൂര്‍ വേതനാടിസ്ഥാനത്തില്‍ നിയമനം നടത്തും. ഇലക്ട്രോണിക്‌സ് എഞ്ചിനിയറിങില്‍ ഡിപ്ലൊമയും കണക്കില്‍ ബിരുദം/ ബി.എഡ് യോഗ്യതയുള്ളവര്‍ സര്‍ട്ടിഫിക്കറ്റുകളുമായി ജൂണ്‍ ആറ് രാവിലെ 10 ന് അഭിമുഖത്തിനെത്തണമെന്ന് സൂപ്രണ്ട് അറിയിച്ചു. ഫോണ്‍ : 0491 2572038