കാസർഗോഡ്: മടിക്കൈ മോഡല്‍ കോളേജില്‍ അധ്യാപകരുടെ ഒഴിവുണ്ട്. കോമേഴ്‌സ്, ഇംഗ്ലീഷ്, ഇലക്‌ട്രോണിക്‌സ്, കമ്പ്യൂട്ടര്‍ സയന്‍സ്, മലയാളം, ഹിന്ദി, മാത്തമാറ്റിക്‌സ്, ഹിസ്റ്ററി(പാര്‍ട്ട് ടൈം), ജേര്‍ണലിസം (പാര്‍ട്ട് ടൈം), കമ്പ്യൂട്ടര്‍ പ്രോഗ്രാമര്‍, എന്നീ വിഷയങ്ങളിലാണ് ഒഴിവുകള്‍. താല്‍പര്യമുള്ളവര്‍ വിശദമായ ബയോഡാറ്റ സഹിതം ജൂണ്‍ ഏഴിന് വൈകീട്ട് നാലിനകം അപേക്ഷകള്‍ mcneeleswaram.ihrd@gmail.com എന്ന ഇ-മെയിലിലേക്ക് അയക്കണം. അപേക്ഷകള്‍ കോളേജില്‍ നേരിട്ടും സ്വീകരിക്കും. ഫോണ്‍: 04672240911, 9447070714
