സ്‌കോൾ-കേരള മുഖേനെ 2020-22 ബാച്ചിൽ ഹയർ സെക്കണ്ടറി കോഴ്‌സ് പ്രൈവറ്റ് രജിസ്‌ട്രേഷന് അപേക്ഷിച്ച്, ഇതിനകം രേഖകൾ സമർപ്പിച്ച വിദ്യാർത്ഥികളുടെ പരീക്ഷാകേന്ദ്രം അനുവദിക്കുന്ന നടപടികൾ പൂർത്തിയായി.  രജിസ്‌ട്രേഷൻ സമയത്ത് വിദ്യാർത്ഥികൾക്ക് അനുവദിച്ച യൂസർ നെയിം, പാസ്സ് വേർഡ് എന്നിവ ഉപയോഗിച്ച് www.scolekerala.org     എന്ന വെബ്‌സൈറ്റ് മുഖേനെ തിരിച്ചറിയൽ കാർഡ് ഡൗൺലോഡ് ചെയ്യണം.  കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് അനുവദിച്ച പരീക്ഷകേന്ദ്രത്തിൽ ഹാജരായി കോർഡിനേറ്റിംഗ് ടീച്ചറുടെ മേലൊപ്പും സ്‌കൂൾ സീലും തിരിച്ചറിയൽ കാർഡിൽ രേഖപ്പെടുത്തി വാങ്ങി ഹയർ സെക്കണ്ടറി ഡയറക്ടറേറ്റ് പ്രസിദ്ധപ്പെടുത്തിയ 2021-ലെ പ്ലസ് വൺ പരീക്ഷാ വിജ്ഞാപനം അനുസരിച്ച്, പരീക്ഷാഫീസ് അടയ്ക്കണമെന്ന് എക്‌സിക്യൂട്ടീവ് ഡയറക്ടർ ഡോ.രതീഷ് കാളിയാടൻ അറിയിച്ചു.