ഇടുക്കി:  തൊടുപുഴ സര്‍ക്കാര്‍ ജില്ലാ ആശുപത്രിയില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന കോവിഡ് വാക്സിനേഷന്‍ കേന്ദ്രം ജൂണ്‍ ഒന്ന് മുതല്‍ മൂവാറ്റുപുഴ റോഡില്‍ മുണ്ടമറ്റം പമ്പിന് സമീപമുളള മര്‍ച്ചന്റ്‌സ് ട്രസ്റ്റ് ഹാളിലേയ്ക്ക് മാറ്റി പ്രവര്‍ത്തനം ആരംഭിക്കുമെന്ന് മുനിസിപ്പല്‍ ചെയര്‍മാന്‍ സനീഷ് ജോര്‍ജ്ജ് അറിയിച്ചു.

പൊതുജനങ്ങള്‍ക്ക് കൂടുതല്‍ സൗകര്യപ്രദമായി വാക്സിന്‍ സ്വീകരിക്കാന്‍ ഇതുമൂലം സാധിക്കും. വാക്സിനേഷന്റെ കാര്യത്തില്‍ ആശങ്കപ്പേടേണ്ടതില്ലെന്നും, സര്‍ക്കാര്‍ നിര്‍ദ്ദേശ്ശ പ്രകാരം എല്ലാവിഭാഗത്തില്‍പ്പെട്ടവര്‍ക്കും വാക്സിന്‍ ലഭിക്കുന്ന തരത്തില്‍ ക്രമീകരണങ്ങള്‍ പുതിയ കേന്ദ്രത്തില്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും ചെയര്‍മാന്‍ അറിയിച്ചു. കൂടാതെ പാറക്കടവ് അര്‍ബന്‍ പി.എച്ച്.സി യിലും ആവശ്യമായ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.