കാസർഗോഡ്: വെള്ളച്ചാല്‍ ഗവ.മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ അഞ്ചാംതരത്തിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകരുടെ കുടുംബ വാര്‍ഷിക വരുമാനം ഒരു ലക്ഷത്തില്‍ കവിയരുത്. വിദ്യാര്‍ഥികളുടെ ജാതി, കുടുംബ വാര്‍ഷിക വരുമാനം, നാലാം തരത്തിലെ മാര്‍ക്ക് ലിസ്റ്റ് എന്നിവ സഹിതം അപേക്ഷകള്‍ ജൂണ്‍ 10 നകം മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളിലോ ബ്ലോക്ക് പട്ടികജാതി വികസന ഓഫീസിലോ ലഭ്യമാക്കണം. കൂടുതല്‍ വിവരങ്ങള്‍ ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ നിന്ന് ലഭിക്കും. ഫോണ്‍: 04994 256162.