എറണാകുളം: ജില്ലയിലെ പിറവം, മഞ്ഞള്ളൂർ തദ്ദേശ സ്വയംഭരണ സ്ഥാപന പരിധിയിലെ വിവിധ ഡിവിഷനുകളെ കണ്ടെയ്ൻമെന്റ് പരിധിയിൽ നിന്നും ഒഴിവാക്കി. ജില്ലാ ദുരന്ത നിവാരണ അതോറിറ്റി യോഗത്തിലെ തീരുമാന പ്രകാരം പിറവം മുൻസിപ്പാലിറ്റിയിലെ 13, 18, 26 ഡിവിഷനുകൾ മാത്രമായിരിക്കും കണ്ടെയ്ൻമെന്റ് സോണുകളായി തുടരുക. മറ്റ് ഡിവിഷനുകളിൽ ചൊവാഴ്ച അർദ്ധരാത്രി മുതൽ കണ്ടെയ്ൻമെന്റ് വ്യവസ്ഥകൾ പിൻവലിക്കും.
സമാന രീതിയിൽ മഞ്ഞള്ളൂർ പഞ്ചായത്തിലെ 11-ാം വാർഡിൽ മാത്രമായിരിക്കും കണ്ടെയ്ൻമെന്റ് വ്യവസ്ഥകൾ തുടരുന്നതെന്ന് ജില്ലയിലെ കോവിഡ് സർവൈലൻസ് വിഭാഗം ഉദ്യോഗസ്ഥർ അറിയിച്ചു.