കാസർഗോഡ് : ജില്ലയിലെ കോവിഡ് നിയന്ത്രണങ്ങളും ഇളവുകളും·

പഴം, പച്ചക്കറി, പലചരക്ക്, പാല്‍, പാല്‍ ഉത്പന്ന കടകള്‍, ഹോട്ടലുകള്‍, ബേക്കറികള്‍, ഇറച്ചി, മത്സ്യം, (ഹോട്ടലുകളിലും ബേക്കറികളിലും പാഴ്‌സല്‍ മാത്രം) സഹകരണ സംഘം സ്റ്റോറുകള്‍ രാവിലെ ഏഴ് മുതല്‍ വൈകിട്ട് 7.30 വരെ എല്ലാ ദിവസവും

· തുണിക്കടകള്‍, സ്വര്‍ണ്ണക്കടകള്‍ (ഓണ്‍ലൈന്‍ വ്യാപാരവും ഹോം ഡെലിവറിയും മാത്രം). വിവാഹ പാര്‍ട്ടികള്‍ക്ക് മാത്രം കടകളിലെത്താം. ക്ഷണക്കത്ത് കയ്യില്‍ കരുതണം. ഒമ്പത് മുതല്‍ അഞ്ച് വരെ മാത്രം (തിങ്കള്‍, ബുധന്‍, വെള്ളി)

· വിദ്യാഭ്യാസാവശ്യത്തിനുളള പുസ്തകങ്ങള്‍ വില്‍ക്കുന്ന കടകള്‍ വൈകീട്ട് അഞ്ച് വരെ (തിങ്കള്‍, ബുധന്‍, വെള്ളി)

· ബാങ്കുകള്‍ വൈകീട്ട് അഞ്ചു വരെ (തിങ്കള്‍, ബുധന്‍, വെള്ളി)

· എല്ലാ വ്യവസായ സ്ഥാപനങ്ങളും (കയര്‍, കശുവണ്ടി, പ്രിന്റിങ് ഉള്‍പ്പെടെ) ആവശ്യമായ ജീവനക്കാരെ (50 ശതമാനത്തില്‍ കവിയാതെ) ഉപയോഗിച്ച് തുറന്നു പ്രവര്‍ത്തിക്കാം.

· വ്യവസായ സ്ഥാപനങ്ങള്‍ക്ക് ആവശ്യമായ അസംസ്‌കൃത വസ്തുക്കളും മറ്റും (പാക്കേജിങ് ഉള്‍പ്പെടെ) നല്‍കുന്ന സ്ഥാപനങ്ങള്‍/കടകള്‍ തുറക്കാം വൈകീട്ട് അഞ്ച് വരെ ചൊവ്വ, വ്യാഴം, ശനി

· വര്‍ക്ക്‌ഷോപ്പുകള്‍, ടയര്‍ റീസോളിംഗ് പഞ്ചര്‍ സര്‍വ്വീസ്, വാഹന ഷോറൂമുകളോട് അനുബന്ധിച്ചുള്ള വര്‍ക്ക്‌ഷോപ്പുകള്‍, കെട്ടിട നിര്‍മ്മാണാവശ്യത്തിനുള്ള തടി വര്‍ക്ക്‌ഷോപ്പകള്‍ രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് 7.30 വരെ (ശനി, ഞായര്‍)

· കണ്ണ് പരിശോധനാ കേന്ദ്രങ്ങള്‍, കണ്ണട, ശ്രവണ സഹായി വില്പന കേന്ദ്രങ്ങള്‍, കൃത്രിമക്കാല്‍ വില്ക്കുകയും നന്നാക്കുകയും വരെ ചെയ്യുന്ന സ്ഥാപനങ്ങള്‍, ഗ്യാസ് അടുപ്പ് നന്നാക്കുന്ന സ്ഥാപനങ്ങള്‍, മൊബൈല്‍ ഫോണും കമ്പ്യൂട്ടറും അറ്റകുറ്റപ്പണികള്‍ നടത്തുന്ന കടകള്‍ ( ചൊവ്വ, ശനി)

· ഓട്ടോമൊബൈല്‍ സ്‌പെയര്‍പാര്‍ട്ട്‌സ് വില്‍ക്കുന്ന കടകള്‍ക്ക് തിങ്കള്‍, വ്യാഴം ദിവസങ്ങളില്‍ തുറക്കാം
· നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ സാമഗ്രികളും, പെയിന്റിംഗ്, ഇലക്ട്രിക്കല്‍, പ്ലംബിംഗ് ഉത്പന്നങ്ങള്‍, മറ്റ് കെട്ടിട നിര്‍മ്മാണ സാമഗ്രികള്‍ എന്നിവ വില്‍ക്കുന്ന കടകള്‍ രാവിലെ 11 മുതല്‍ വൈകീട്ട് ആറ് വരെ തുറക്കാം

· റേഷന്‍കട രാവിലെ 8.30 മുതല്‍ ഉച്ചക്ക് 2.30 വരെ (തിങ്കള്‍ മുതല്‍ ശനി വരെ)

· വെട്ടുകല്ല്/ ചെത്തുകല്ല് ഇവ വെട്ടിയെടുക്കാനും ഇവ വാഹനങ്ങളില്‍ കൊണ്ടു പോകുന്നതിനും അനുമതി.

· റബ്ബര്‍ മരങ്ങള്‍ക്ക് റെയിന്‍ ഗാര്‍ഡ് ഇടുവാനും അതിനാവശ്യമുള്ള സാധന സാമഗ്രികള്‍ വില്‍ക്കുന്ന കടക്കള്‍ക്കും അനുമതി

· മലഞ്ചരക്ക് വ്യാപാരം നടത്തുന്നതിന് കാസര്‍കോട് ജില്ലയില്‍ ചൊവ്വാഴ്ച അനുമതി

· ക്രഷറുകള്‍, കാലത്തീറ്റ, കോഴിത്തീറ്റ കടകള്‍ രാവിലെ ഏഴ് മുതല്‍ വൈകിട്ട് 7.30 വരെ തുറക്കാം (തിങ്കള്‍ മുതല്‍ ശനി വരെ)

· കോവിഡ് പ്രോട്ടോകോള്‍ പാലിച്ച് കൊണ്ട് പൊതു സ്ഥലങ്ങളില്‍ വ്യായാമങ്ങള്‍ നടത്താം. രാവിലെ അഞ്ച് മുതല്‍ ഏഴ് വരെയും വൈകിട്ട് ഏഴ് മുതല്‍ രാത്രി ഒമ്പത് വരെയും വ്യായാമങ്ങള്‍ ചെയ്യാം.

· ആക്രി സാധനങ്ങള്‍ സൂക്ഷിച്ചിട്ടുള്ള സ്ഥലങ്ങളില്‍ ആഴ്ചയില്‍ രണ്ടു ദിവസം നല്‍കി അത് മാറ്റാന്‍ അനുവദിക്കും.

· കള്ളുഷാപ്പുകളില്‍ കള്ള് പാഴ്‌സലായി നല്‍കാന്‍ അനുമതി നല്‍കും. കോവിഡ് പ്രോട്ടോക്കോള്‍ അനുസരിച്ചാകണം പ്രവര്‍ത്തിക്കേണ്ടത്.