പൊതുമേഖലാസ്ഥാപനമായ കെൽട്രോണിന്റെ വഴുതക്കാട് നോളജ്‌സെന്ററിൽ ആരംഭിക്കുന്ന തൊഴിലധിഷ്ഠിത  കോഴ്‌സുകളിൽ അപേക്ഷ ക്ഷണിച്ചു. അഡ്വാൻസ്ഡ് ഡിപ്ലോമ ഇൻ ഡിജിറ്റൽ മീഡിയ ഡിസൈനിംഗ് ആൻഡ് അനിമേഷൻ ഫിലിംമേക്കിംഗ്  (12 മാസം), ലോജിസ്റ്റിക്‌സ് & സപ്ലൈ ചെയ്ൻ മാനേജ്‌മെന്റ് (12 മാസം), ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ഹാർഡ്‌വെയർ വിത്ത് ഇ ഗാർഡ്ജറ്റ് ടെക്‌നോളജിസ് (12 മാസം) എന്നിവയാണ് കോഴ്‌സുകൾ. വിദ്യാഭ്യാസ യോഗ്യത: പത്താം ക്ലാസ്, പ്ലസ്ടു ഡിപ്ലോമ, ഡിഗ്രി.
വിശദവിവരങ്ങൾക്ക്: 9188665545, 0471 2325154 എന്ന ഫോൺ നമ്പറിലോ,  ഹെഡ് ഓഫ് സെന്റർ, കെൽട്രോൺ നോളജ്‌സെന്റർ, രണ്ടാം നില, ചെമ്പിക്കലം ബിൽഡിംഗ്, ബേക്കറി വിമൻസ് കോളേജ്‌റോഡ്, വഴുതക്കാട്. പി.ഒ, തിരുവനന്തപുരം എന്ന വിലാസത്തിലോ ബന്ധപ്പെടണം.