കേരളത്തിൽ ഗ്രാമീണ സാങ്കേതിക വിദ്യ വികസിപ്പിക്കുന്നതിന് ഗ്രാമീണ ഗവേഷകർക്കും സാങ്കേതിക വിദ്യാർഥികൾക്കും പ്രോത്സാഹനം നൽകുന്നതിന് കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിൽ ഗ്രാമീണ ഗവേഷക സംഗമം 2021 സംഘടിപ്പിക്കും. സംഗമത്തിൽ പങ്കെടുക്കുന്നതിന് ഗ്രാമീണ ഗവേഷകരിൽ നിന്നും സാങ്കേതിക വിദ്യാർഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. കോവിഡ് മഹാമാരിയുടെ സാഹചര്യത്തിൽ സർക്കാർ മാനദണ്ഡങ്ങൾക്ക് അനുസൃതമായി പ്രാദേശിക തലത്തിലും സംസ്ഥാന തലത്തിലും രണ്ട് ഘട്ടമായാണ് ഗ്രാമീണ ഗവേഷക സംഗമം ക്രമീകരിച്ചിരിക്കുന്നത്. കൂടുതൽ വിവരങ്ങൾക്ക്: www.kscstekerala.gov.in.