• ഡോ.ടി.എം.തോമസ് ഐസക്ക് നേരത്തെ അവതരിപ്പിച്ച 2021-22 ലേക്കുളള ബജറ്റ് നിർദ്ദേശങ്ങൾ കേരളം ആഴത്തിൽ ചർച്ച ചെയ്യുകയും സ്വാഗതം ചെയ്യുകയും ചെയ്തിട്ടുളളതാണ്. ആ ബജറ്റിലെ നിർദ്ദേശങ്ങൾ എല്ലാം തന്നെ നടപ്പിലാക്കും

• കോവിഡ്-19 മഹാമാരിയുടെ രണ്ടാം തരംഗത്തിന്റെ പെട്ടെന്നുളള വ്യാപനവും മൂന്നാം തരംഗത്തിന്റെ വരവിനെക്കുറിച്ചുളള ആശങ്കകളുമാണ് പുതുക്കിയ ബജറ്റ് അവതരിപ്പി ക്കുന്നതിനുള്ള ഒരു പ്രധാന കാരണം

• രണ്ടാം തരംഗത്തിന്റെ പശ്ചാത്തലത്തില്‍ ഉയർന്ന് വരുന്ന ആരോഗ്യ, സാമൂഹ്യ, സാമ്പത്തിക വെല്ലുവിളികളെ നേരിടാൻ 20,000 കോടി രൂപയുടെ രണ്ടാം കോവിഡ് പാക്കേജ് പ്രഖ്യാപിക്കുകയാണ്.

• ഈ പാക്കേജിൽ ആരോഗ്യ അടിയന്തരാവസ്ഥ നേരിടുന്നതിനായി
2800 കോടി രൂപ

• ഉപജീവനം പ്രതിസന്ധിയിലായവർക്ക് നേരിട്ട് പണം കൈയിലെത്തിക്കുന്നതിനായി 8900 കോടി രൂപ

• സാമ്പത്തിക പുനരുജ്ജീവനത്തിനായി വിവിധ ലോണുകൾ, പലിശ സബ്സിഡി എന്നിവയ്ക്കായി 8300 കോടി രൂപ
ആരോഗ്യ അടിയന്തിരാവസ്ഥ നേരിടുന്നതിനുള്ള പാക്കേജ്

• സൗജന്യ വാക്സിൻ വാങ്ങി നൽകുന്നതിനായി 1000 കോടി രൂപ. അനുബന്ധ ഉപകരണങ്ങൾ വാങ്ങുന്നതിന് 500 കോടി രൂപ

• കുടുംബാരോഗ്യ ഉപകേന്ദ്രങ്ങള്‍, കുടുംബാരോഗ്യ കേന്ദ്രങ്ങള്‍, സാമൂഹിക ആരോഗ്യ കേന്ദ്രങ്ങള്‍, നഗര പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങൾ എന്നിവ ശക്തിപ്പെടുത്തുന്നതിതിന് വര്‍ഷം 559 കോടി രൂപ ഗ്രാന്റിനോടൊപ്പം സംസ്ഥാന സര്‍ക്കാര്‍ വിഹിതവും പ്രാദേശിക സര്‍ക്കാര്‍ വിഹിതവും സമന്വയിപ്പിച്ച് ആരോഗ്യ സ്ഥാപനങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്തുന്നതിന് നടപടികള്‍

• എല്ലാ സിഎച്ച്സി, താലൂക്ക്, ജില്ലാ, ജനറൽ ആശുപത്രികളിലും പകർച്ചവ്യാധികൾക്കായി 10 ബെഡ്ഡുകൾ വീതമുളള ഐസൊലേഷൻ വാർഡുകൾ. 636.5 കോടി രൂപ

• എല്ലാ താലൂക്ക്, ജില്ലാ, ജനറൽ ആശുപത്രികളിലും നിലവിലുള്ള ഓട്ടോക്ലേവ് റൂം സി‌എസ്‌എസ്ഡിയാക്കി (CSSD) മാറ്റുന്നു-ഈ വർഷം 25 CSSD-കൾ നിർമിക്കുന്നതിന് 18.75 കോടി രൂപ

• തിരുവനന്തപുരം, കോഴിക്കോട് മെഡിക്കൽ കോളേജുകളിൽ ഐസൊലേഷൻ ബ്ലോക്കുകൾ സ്ഥാപിക്കുന്നതിനായി 50 കോടി രൂപ

• സ്ഥല ലഭ്യതയുള്ള ജില്ലാ ആശുപത്രികളിലും തെരഞ്ഞെടുത്ത ജനറൽ ഹോസ്പിറ്റലു കളിലും മെഡിക്കൽ കോളേജുകളിലും പീഡിയാട്രിക് ഐസിയു വാർഡുകൾ നിർമ്മിക്കും. പ്രാരംഭ ഘട്ടമായി 25 കോടി രൂപ

• 150 മെട്രിക് ടൺ ശേഷിയുളള ഒരു ലിക്വിഡ് മെഡിക്കൽ ഓക്സിജൻ (LMO) പ്ലാന്റ് .ഇതിനായുള്ള വിശദമായ പ്രോജക്ട് റിപ്പോർട്ട് തയ്യാറാക്കുന്നതിനും പദ്ധതിയുടെ പ്രാരംഭ ചെലവുകൾക്കുമായി 25 ലക്ഷം രൂപ

• അമേരിക്കയിലുള്ള Centre for Disease Control ന്റെ മാതൃകയിൽ ഒരു സ്ഥാപനം . വിശദ പദ്ധതി റിപ്പോർട്ട് (DPR) തയ്യാറാക്കുവാനും 50 ലക്ഷം രൂപ

• ആതുര ശുശ്രൂഷയുമായി ബന്ധപ്പെട്ട ഉല്‍പ്പന്നങ്ങളും ഉപകരണങ്ങളും നിര്‍മ്മിക്കുന്നതിന് റീജിയണല്‍ ടെസ്റ്റ് ലാബോറട്ടറി, സര്‍വ്വകലാശാലകള്‍, മറ്റു ഗവേഷണ സ്ഥാപനങ്ങള്‍ എന്നിവയ്ക്ക് പ്രാരംഭ ചെലവുകള്‍ക്കായി 10 കോടി രൂപ

• ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് വൈറോളജി യിൽ (IAV) വാക്സിൻ ഗവേഷണം, വാക്സിൻ നിർമാണം 10 കോടി രൂപ

സാമ്പത്തിക പുനരുജ്ജീവന പാക്കേജ്

• കാർഷിക മേഖലയ്ക്ക് പ്രാഥമിക സഹകരണ സംഘങ്ങള്‍ക്ക് (PACS) വഴി നാല് ശതമാനം പലിശ നിരക്കിൽ നബാര്‍ഡില്‍ നിന്നുള്ള കേരള ബാങ്ക് മുഖേന പശ്ചാത്തല സൗകര്യ പുനര്‍ വായ്പ ലഭ്യമാക്കും – 2000 കോടി രൂപ
• കാര്‍ഷിക-വ്യാവസായിക-സേവന മേഖലകളില്‍ പുതിയ സംരംഭങ്ങള്‍ ആരംഭിക്കുന്നതിനും നിലവിൽ പ്രവർത്തനക്ഷമമല്ലാത്ത സംരംഭങ്ങൾ പുനരുജ്ജീവി പ്പിക്കുന്നതിനും വാണിജ്യ ആവശ്യങ്ങൾക്കും കുറഞ്ഞ പലിശ നിരക്കില്‍ വായ്പ – 1600 കോടി രൂപ

• എം.എസ്.എം.ഇ. കള്‍ക്ക് കുറഞ്ഞ നിരക്കില്‍ അധിക പ്രവര്‍ത്തന മൂലധന വായ്പയും ടേം ലോണും 2000 കോടി രൂപ പലിശ ഇളവ് നല്‍കുന്നതിന് 50 കോടി രൂപ

• കുടുംബശ്രീ അയല്‍ക്കൂട്ടങ്ങള്‍ക്ക് ബാങ്ക് വഴി കുറഞ്ഞ നിരക്കിലുള്ള വായ്പ 1000 കോടി രൂപ

• നോര്‍ക്ക സെല്‍ഫ് എംപ്ലോയ്മെന്റ് സ്കീം – 1000 കോടി രൂപ വായ്പ പലിശ ഇളവ് നൽകുന്നതിന് 25 കോടി രൂപ

• 2021-22 സാമ്പത്തിക വര്‍ഷത്തില്‍ 10,000 ഇലക്ട്രിക് ഇരുചക്രവാഹനങ്ങളും 5000 ഇലക്ട്രിക് ഓട്ടോറിക്ഷകളും വാങ്ങാനായി ധനകാര്യ സ്ഥാപനങ്ങൾ വഴി വായ്പ 200 കോടി രൂപ. ഇതിനായുള്ള പലിശ ഇളവ് നല്‍കുന്നതിന് 15 കോ‌ടി രൂപ

• കെ.എഫ്.സി വഴി കോവിഡിന്റെ രണ്ടാം തരംഗത്തിൽ ടൂറിസം മേഖലയും ചെറുകിട വ്യവസായ മേഖലയും 20 ശതമാനം അധിക വായ്പ 500 കോടി രൂപ

• ചെറുകിട-ഇടത്തരം സംരംഭങ്ങളുടേയും സ്റ്റാര്‍ട്ടപ്പുകളടേയും അതിവേഗ വളര്‍ച്ചയെ സഹായിക്കുന്നതിന് 100 കോടി രൂപ കോര്‍പ്പസ് ഉള്ള ഒരു വെന്‍ച്വര്‍ കാപ്പിറ്റല്‍ ഫണ്ട്

• പട്ടിക ജാതി/പട്ടിക വർഗ്ഗ സംരംഭകർക്ക് കുറഞ്ഞ പലിശയ്ക്ക് വായ്പാ 10 കോടി രൂപ

• മലബാർ ലിറ്റററി സർക്യൂട്ട് – തുഞ്ചത്ത് എഴുത്തച്ചൻ, വൈക്കം മുഹമ്മദ് ബഷീർ, ഒ.വി.വിജയൻ, എം.ടി.വാസുദേവൻ നായർ എന്നിവരിലൂടെ പ്രശസ്തി നേടിയ തുഞ്ചൻ സ്മാരകം, ബേപ്പൂർ, തസ്രക്ക്, ഭാരതപ്പുഴയുടെ തീരങ്ങൾ, കൂടാതെ പൊന്നാനി, തൃത്താല എന്നീ സ്ഥലങ്ങളെ കോർത്തിണക്കിയുളള ടൂറിസം സർക്യൂട്ട്. ബയോ ഡൈവേഴ്സിറ്റി സർക്യൂട്ട് – കൊല്ലം ജില്ലയിലെ അഷ്ടമുടിക്കായൽ, മൺട്രോതുരുത്ത്, കൊട്ടാരക്കര, മീൻപിടിപ്പാറ, മുട്ടറമരുതിമല, ജടായൂപാറ, തെന്മല, അച്ചൻകോവിൽ എന്നീ പ്രദേശങ്ങളെ ബന്ധിപ്പിച്ചു കൊണ്ടുള്ള ടൂറിസം സർക്യൂട്ട്. ഈ സർക്ക്യൂട്ടുകൾക്കായി 50 കോടി രൂപ

• ഇന്ത്യൻ ഓയിൽ കോർപ്പറേഷന്റേയും സിയാലിന്റേയും സഹകരണത്തോടെ പൈലറ്റ് അടിസ്ഥാനത്തില്‍ ഹൈഡ്രജന്‍ ഇന്ധനമായി 10 പുതിയ ബസുകള്‍ 10 കോടി രൂപ

• കോവിഡ് മൂലമുളള സാമ്പത്തിക പ്രതിസന്ധി കാരണം അടച്ചു പൂട്ടലിന്റെ വക്കിലായ വിനോദസഞ്ചാര മേഖലയ്ക്ക് ഒരു പുനരുജ്ജീവന പാക്കേജ് പാക്കേജിനുളള സർക്കാർ വിഹിതമായി 30 കോടി രൂപ

• ടുറിസം മേഖലയിൽ കൂടുതൽ പ്രവർത്തന മൂലധനം ലഭ്യമാക്കുന്നതിനായി കെ.എഫ്.സി വഴി 400 കോടി രൂപയുടെ വായ്പ

• കേരള നോളെജ് സൊസൈറ്റി കെട്ടിപ്പടുക്കുന്നതിന്റെ ഭാഗമായുള്ള നൈപുണ്യ നവീകരണ പ്രോത്സാഹനം, സാങ്കേതിക പരിവർത്തനം, ഉന്നത വിദ്യാഭ്യാസ സമ്പ്രദായം ശക്തിപ്പെടുത്തൽ എന്നിവയ്ക്കായി ‘നോളജ് ഇക്കണോമി ഫണ്ട്’ എന്ന നിലയിൽ വകയിരിത്തിയിരിക്കുന്ന തുക 200 കോടി രൂപയിൽ നിന്ന് 300 കോടിയായി ഉയർത്തി

• ശ്രീനാരായണ ഗുരു ഓപ്പണ്‍ സര്‍വ്വകലാശാലക്ക് അടിസ്ഥാന സൗകര്യം. 10 കോടി രൂപ

• അതിദാരിദ്ര്യ ലഘൂകരണ പദ്ധതി നടപ്പിലാക്കുന്നതിന്റെ പ്രാഥമിക പ്രവർത്തനങ്ങൾക്ക് 10 കോടി രൂപ
• പാൽ ഉപയോഗിച്ചുളള മൂല്യവർദ്ധിത ഉല്പന്നങ്ങളുടെ ഫാക്ടറി 10 കോടി രൂപ

• കാര്‍ഷിക ഉല്‍പ്പന്നങ്ങളുടെ വിപണനത്തിനായി വിവര സാങ്കേതിക വിദ്യയില്‍ അധിഷ്ഠിതമായ സേവന ശൃംഖല പൈലറ്റ് പദ്ധതി 10 കോടി രൂപ

• ഗുണമേന്മയുള്ള നടീൽ വസ്തുക്കളുടെ വിതരണം, മണ്ണിന്റെ സ്വഭാവത്തിന് അനുസൃതമായ കൃഷി, കൃഷി പരിപാലനം, വിളവെടുപ്പ്, വെയര്‍ ഹൗസുകളുടെ ഉപയോഗം, കോള്‍ഡ് സ്റ്റോറേജുകളുടെ ശൃംഖല, മാർക്കറ്റിംഗ് എന്നിവ വരെയുള്ള വിവിധ ഘട്ടങ്ങളുടെ ഏകോപനം, ക്ലൌഡ് കമ്പ്യൂട്ടിംഗ്, ബ്ലോക്ക് ചെയിൻ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് തുടങ്ങിയ ആധുനിക ഡിജിറ്റൽ സാങ്കേതിക വിദ്യകളുടെ സഹായത്തോടെ കർഷകർക്ക് പ്രയോജനപ്രദമാം വിധം ആധുനികവൽക്കരിക്കും. പ്രാഥമിക ചെലവുകൾക്കായി 10 കോടി രൂപ

• തീരദേശ സ്കൂളുകളുടെയും തീരദേശ മത്സ്യ വിപണികളുടെയും നിർമാണ പ്രവർത്തനങ്ങൾ പുരോഗമിച്ചുവരുന്നു. ഈ പദ്ധതികൾ ഉൾപ്പെടെ 11,000 കോടി രൂപയുടെ വികസന പദ്ധതികൾ തീരദേശ മേഖലയിൽ വരുന്ന നാലു വർഷം കൊണ്ട് നടപ്പിലാക്കും

• കെ. ആര്‍. ഗൗരിയമ്മയ്ക്ക് ഉചിതമായ സ്മാരകം നിര്‍മ്മിക്കുന്നതിന് 2 കോടി രൂപ ആര്‍. ബാലകൃഷ്ണപിള്ളയ്ക്ക് കൊട്ടാരക്കരയില്‍ സ്മാരകം നിര്‍മ്മിക്കുന്നതിന് 2 കോടി രൂപ മഹാത്മാഗാന്ധി സര്‍വ്വകലാശാലയില്‍ ‘മാര്‍ ക്രിസോസ്റ്റം ചെയര്‍’ സ്ഥാപിക്കാന്‍ 50 ലക്ഷം രൂപ

• സംസ്ഥാനത്തിന്റെ ഇപ്പോഴത്തെ സാമ്പത്തിക സ്ഥിതിയിൽ നികുതി വർദ്ധനവ് അനിവാര്യമെങ്കിലും കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ പുതിയ നികുതി നിർദ്ദേശങ്ങൾ ഇല്ല

• 2021 ലെ ധനകാര്യ ബില്ലിലെ വ്യവസ്ഥകൾ കാലഹരണപ്പെട്ടു. ടി ബില്ലിലെ എല്ലാ ഖണ്ഡങ്ങളും പുനസ്ഥാപിക്കും