കോവിഡ് പശ്ചാത്തലത്തില് കുട്ടികള്ക്ക് മാനസിക, സാമൂഹിക പിന്തുണ നല്കുന്നതിന് ജില്ലാ ശിശുസംരക്ഷണ ഓഫീസിന്റെ നേതൃത്വത്തില് സര്ഗ വസന്തം 2021 സംഘടിപ്പിക്കുന്നു. ഹാഷ് ടാഗ് ക്യാമ്പയിന്, ഓണ്ലൈന് എക്‌സിബിഷന്, ചലഞ്ച് എ ഫാമിലി, ഭിന്നശേഷിക്കാരായ കുട്ടികള്ക്കുള്ള പരിപാടികള്, ഓണ്ലൈന് സമ്മര് ക്യാമ്പ് എന്നിവയാണ് സംഘടിപ്പിക്കുന്നത്. ഹാഷ് ടാഗ് ക്യാമ്പയിനില് ചിത്രരചന (പെന്സില്), സിനിമാറ്റിക് ഡാന്സ്/ ഫ്യൂഷന് ഡാന്സ്, ക്രാഫ്റ്റ്, സര്ഗാത്മക പ്രവര്ത്തനത്തിന്റെ വീഡിയോഗ്രാഫി, ആരോഗ്യവും ശുചിത്വവും വീഡിയോ ആയി ചിത്രീകരിക്കുക എന്നിവയിലാണ് മത്സരം. ആക്ടിവിറ്റി വീഡിയോ ചിത്രീകരിച്ച് സോഷ്യല് മീഡിയയിലൂടെ സുഹൃത്തുക്കള്ക്കും ബന്ധുക്കള്ക്കും ഹാഷ്ടാഗോടു കൂടി പങ്കുവെക്കാം. ഇത്തരത്തില് ചിത്രീകരിക്കുന്ന വീഡിയോ ജില്ലാ ശിശുസംരക്ഷണ യൂണിറ്റിലും പേര്, വയസ്, ക്ലാസ്, സ്‌കൂളിന്റെ പേര്, ഫോണ്നമ്പറുള്പ്പെടെ സമര്പ്പിക്കാം. ഓരോ ആക്ടിവിറ്റികളിലും തിരഞ്ഞെടുക്കപ്പെടുന്ന ഒന്ന്, രണ്ട്, മൂന്ന് സ്ഥാനക്കാര്ക്ക് ജില്ലാതലത്തില് സമ്മാനം ലഭിക്കും. ഒന്നാം സ്ഥാനക്കാര് സംസ്ഥാനതലത്തിലേയ്ക്ക് നോമിനേറ്റ് ചെയ്യപ്പെടും. മത്സരങ്ങളില് പങ്കെടുക്കാന് താത്പര്യമുള്ളവര് എന്ട്രികള് 8281899468 വാട്‌സ്ആപ്പ് നമ്പറിലോ sargavasanthampkd@gmail.com ലോ ജൂലൈ 10 നകം സമര്പ്പിക്കണമെന്ന് ജില്ലാ ശിശുസംരക്ഷണ ഓഫീസര് അറിയിച്ചു. കൂടുതല് വിവരങ്ങള്ക്ക് Dcpu Palakkad ഫെയ്‌സ് ബുക്ക് പേജ്, http://wcd.kerala.gov.in സന്ദര്ശിക്കുക.