ആലപ്പുഴ: പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ, അസിസ്റ്റന്റ് ഡയറക്ടർ ഓഫീസ്, പെർഫോമൻസ് ഓഡിറ്റ് യൂണിറ്റ് ഓഫീസ് എന്നിവിടങ്ങളിലെ മുഴുവൻ ജീവനക്കാരുടെയും മാറ്റിവയ്ക്കപ്പെട്ട ശമ്പളത്തിൽ നിന്നും തിരികെ ലഭ്യമായ രണ്ടാം ഗഡുതുക 5,37,100 രൂപ വാക്‌സിൻ ചലഞ്ചിന്റെ ഭാഗമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് കൈമാറി. ജീവനക്കാർക്കായി സീനിയർ സൂപ്രണ്ട് സി.കെ. ഷിബു ജീവനക്കാരുടെ സമ്മതപത്രം ഡപ്യൂട്ടി ഡയറക്ടർ ബിനുൻ വാഹിദിന് കൈമാറി.