വയനാട്: കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പിന്റെ മാനന്തവാടി നിയോജക മണ്ഡലതല വൃക്ഷതൈ വിതരണം ഒ. ആര്‍. കേളു എം. എല്‍. എ ഉദ്ഘാടനം ചെയ്തു. ലോക പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ ഓഫീസില്‍ സംഘടിപ്പിച്ച ചടങ്ങില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന്‍ ബേബി അധ്യക്ഷനായി. മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ പഞ്ചായത്തുകളിലേക്കും നഗരസഭയിലേക്കുമുളള വൃക്ഷതൈകള്‍ ചടങ്ങില്‍ വിതരണം ചെയ്തു.

മണ്ണ്, ജലം,ജൈവ സമ്പത്ത് എന്നിവ സംരക്ഷിക്കേണ്ടതും പ്രകൃതിയുടെ സ്വാഭാവിക സൗന്ദ്യര്യം നിലനിര്‍ത്തേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്നും എം.എല്‍.എ പറഞ്ഞു. ചടങ്ങില്‍ തിരുനെല്ലി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി. വി. ബാലകൃഷ്ണന്‍, മാനന്തവാടി നഗര സഭ ചെയര്‍പേഴ്‌സണ്‍ ആര്‍. രത്നവല്ലി, തൊണ്ടര്‍നാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അംബിക ഷാജി, കൃഷി ഡെപ്യൂട്ടി ഡയറക്ടര്‍ വി. ബിന്ദു, എ. ഡി. എ. രാമുണ്ണി കെ. കെ, മാനന്തവാടി കൃഷിഭവന്‍ ഓഫീസര്‍ എ. റ്റി. വിനോയ് തുടങ്ങിയവര്‍ പങ്കെടുത്തു