ആലപ്പുഴ: മുതുകുളം ബ്ലോക്ക് പഞ്ചായത്തിലെ പരിസ്ഥിതി ദിനാഘോഷം അഡ്വ. യു. പ്രതിഭ എം.എൽ.എ. ഉദ്ഘാടനം ചെയ്തു. ദേവികുളങ്ങര പഞ്ചായത്തിലെ പുതുപ്പള്ളി ഗവൺമെന്റ് എൽ.പി. സ്‌കൂൾ പരിസരത്ത് ഫലവൃക്ഷ തൈ നട്ടായിരുന്നു ഉദ്ഘാടനം. പഞ്ചായത്ത് പ്രസിഡന്റ് എസ്. പവനനാഥൻ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അംബുജാക്ഷി ടീച്ചർ, ജില്ലാ പഞ്ചായത്ത് അംഗം ബിപിൻ സി. ബാബു, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ വയലിൽ നൗഷാദ്, ശ്രീജി പ്രകാശ്, രേഖ, പഞ്ചായത്ത് സെക്രട്ടറി സിന്ധു, കൃഷി ഓഫീസർ രഞ്ജു, മെഡിക്കൽ ഓഫീസർ ഡോ. മനു പ്രഭാകർ, അധ്യാപകർ, ഉദ്യോഗസ്ഥർ, സന്നദ്ധ പ്രവർത്തകൾ തുടങ്ങിയവർ പങ്കെടുത്തു. കായംകുളം നഗരസഭയിലെ പരിസ്ഥിതി ദിനാഘോഷം നഗരസഭ അധ്യക്ഷ പി. ശശികല ഫലവൃക്ഷതൈ നട്ട് ഉദ്ഘാടനം ചെയ്തു.