കോഴിക്കോട്, കണ്ണൂര്‍, മലപ്പുറം, വയനാട് ജില്ലകളില്‍ സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സിലിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്കൂള്‍, കോളേജ്, സെന്‍ട്രലൈസ്ഡ് സ്പോര്‍ട്സ് ഹോസ്റ്റലുകള്‍ ജൂണ്‍ 12 ന് തുറക്കുമെന്ന് സെക്രട്ടറി അറിയിച്ചു. ഹോസ്റ്റലുകളില്‍ പ്രവേശനം ലഭിച്ച കായിക താരങ്ങള്‍ 12 ന് രാവിലെ 10 ന് അതാത് ഹോസ്റ്റലുകളില്‍ എത്തണം. മറ്റ് ജില്ലകളിലെ സ്പോര്‍ട്സ് ഹോസ്റ്റലുകളില്‍ പ്രവേശനം ലഭിച്ചിട്ടുള്ള കോഴിക്കോട്, കണ്ണൂര്‍, മലപ്പുറം, വയനാട് നിവാസികളായ കായിക താരങ്ങളും 12 ന് അതാത് ഹോസ്റ്റലുകളില്‍ എത്തണമെന്ന് സെക്രട്ടറി അറിയിച്ചു.
