കോവിഡ് രോഗമുക്തരായതിന് ശേഷം ശാരീരിക വിഷമതകള്‍ അനുഭവിക്കുന്നവര്‍ക്ക് വീട്ടില്‍ ബന്ധുക്കളുടെ സഹായത്തോടെ ഫിസിയോതെറാപ്പിസ്റ്റിന്റെ സേവനം ലഭിക്കുന്ന ‘ഉന്നതി’ പദ്ധതിക്ക് കൊണ്ടോട്ടി ബ്ലോക്ക് പഞ്ചായത്തില്‍ തുടക്കമായി. കോവിഡ് മുക്തി നേടിയ ശേഷം ക്ഷീണം, ശ്വാസ തടസ്സം, ശ്വാസംതിങ്ങല്‍, നില്‍ക്കുമ്പോള്‍ ബാലന്‍സ് നഷ്ടപ്പെടല്‍, തലകറക്കം, ചുമ, പേശി വേദന, പക്ഷാഘാതം തുടങ്ങിയ ബുദ്ധിമുട്ടുകള്‍ ഉണ്ടാകുന്നവര്‍ക്ക് ഫിസിയോതെറാപ്പിസ്റ്റിന്റെ സേവനം ഓണ്‍ലൈനായി ലഭ്യമാക്കുന്നതാണ് പദ്ധതി. ടി .വി ഇബ്രാഹിം എംഎല്‍എ ഉദ്ഘാടനം ചെയ്തു.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.പി ഷെജിനി ഉണ്ണി അധ്യക്ഷയായി. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ കെ അബ്ദുറഹ്‌മാന്‍, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്മാരായ വിപി അബ്ദു ഷുക്കൂര്‍, മുഹ്‌സില ശഹീദ്, കെ ടി റസീന ടീച്ചര്‍, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ അഡ്വ: മുജീബ് റഹ്‌മാന്‍, ഷീജ പാപ്പാടന്‍, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി എന്‍ സുരേന്ദ്രന്‍, ജി ഇ ഒ രാജേഷ് എം.പി, ഷഫീഖ്, റസാക് തുടങ്ങിയവര്‍ പങ്കെടുത്തു. കേരളാ അസോസിയേഷന്‍ ഫോര്‍ ഫിസിയോതെറാപിസ്റ്റ്സ് കോ-ഓര്‍ഡിനേഷന്‍ സമിതിയും തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളും ചേര്‍ന്നാണ് ഉന്നത പദ്ധതി നടപ്പാക്കുന്നത്. സേവനം ആവശ്യമുള്ളവര്‍ക്ക് വിളിക്കാം-9746770744, 8129021135
