കിനാനൂര്‍ കരിന്തളം ഗവ. ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജില്‍ ബോട്ടണി, സുവോളജി, കെമിസ്ട്രി, ഹിന്ദി, മലയാളം, ഹിസ്റ്ററി, എക്കണോമിക്‌സ് , കൊമേഴ്‌സ്, ഇംഗ്ലീഷ്, ജേര്‍ണലിസം വിഷയങ്ങളില്‍ അതിഥി അധ്യാപകരുടെ ഒഴിവുണ്ട്. കോഴിക്കോട് കോളേജ് വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ പ്രസിദ്ധീകരിച്ചിട്ടള്ള പാനലില്‍ ഉള്‍പ്പെട്ടിട്ടുള്ളവര്‍ ജനനത്തീയതി, വിദ്യാഭ്യാസ യോഗ്യത, പരിചയം എന്നിവ തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും പാനലില്‍ ഉള്‍പ്പെട്ടിട്ടുള്ള രജിസ്‌ട്രേഷന്‍ നമ്പറും സഹിതം പ്രിന്‍സിപ്പാള്‍ മുമ്പാകെ അഭിമുഖത്തിന് ഹാജരാകണം. ബോട്ടണി, സുവോളജി, കെമിസ്ട്രി എന്നീ വിഷയങ്ങള്‍ക്ക് ജൂണ്‍ 15 ന് രാവിലെ 11 മണിക്കും ഹിന്ദി, മലയാളം, ഹിസ്റ്ററി, എക്കണോമിക്‌സ് എന്നീ വിഷയങ്ങള്‍ക്ക് ജൂണ്‍ 16 ന് രാവിലെ 11 മണിക്കും കൊമേഴ്‌സ്, ഇംഗ്ലീഷ്, ജേര്‍ണലിസം വിഷയങ്ങള്‍ക്ക് ജൂണ്‍ 18 ന് രാവിലെ 11 മണിക്കും അഭിമുഖം നടക്കും. ഫോണ്‍: 8281336261, 9562375444