ആലപ്പുഴ: കോവിഡ് ചികിത്സാകേന്ദ്രങ്ങളിലെ ആരോഗ്യ പ്രവർത്തകർ അടക്കമുള്ള ജീവനക്കാരുടെ പ്രവർത്തനങ്ങൾ വിലയിരുത്താനും രോഗികൾക്ക് കൃത്യമായ ചികിത്സ ലഭ്യമാക്കാനും പരിശോധനയ്ക്കായി ജീവനക്കാരെ നിയോഗിച്ച് ജില്ലാ കളക്ടർ ഉത്തരവായി. ആരോഗ്യം, പഞ്ചായത്ത് വകുപ്പുകളിലെ ജീവനക്കാരെയാണ് നിയോഗിച്ചത്. ചേർത്തല, കുട്ടനാട്, അമ്പലപ്പുഴ, കാർത്തികപ്പള്ളി, മാവേലിക്കര, ചെങ്ങന്നൂർ എന്നീ താലൂക്ക് അടിസ്ഥാനത്തിലാണ് ഉദ്യോഗസ്ഥരെ നിയോഗിച്ചത്.

ഉദ്യോഗസ്ഥസംഘത്തിന്റെ മേൽനോട്ടത്തിനായി അസിസ്റ്റന്റ് ഡെവലപ്‌മെന്റ് കമ്മീഷണർ ഡി. ഷിൻസിനെ നോഡൽ ഓഫീസറായി നിയോഗിച്ചു. പരിശോധന റിപ്പോർട്ട് എല്ലാ ദിവസവും ജില്ല ദുരന്തനിവാരണ അതോറിറ്റി ചെയർമാന് നൽകും.