ലൈഫ് മിഷന് കീഴിൽ തിരുവനന്തപുരം ജില്ലയിൽ ഒഴിവുള്ള ജില്ലാ മിഷൻ കോ ഓർഡിനേറ്റർ തസ്തികയിലേക്ക് സംസ്ഥാന സർക്കാർ സർവീസിൽ ഗസറ്റഡ് ഓഫീസർ തസ്തികയിൽ ജോലി നോക്കുന്ന ജീവനക്കാരിൽനിന്ന് അന്യത്ര സേവന വ്യവസ്ഥയിൽ അപേക്ഷ ക്ഷണിച്ചു.

അപേക്ഷകൾ ജൂൺ 14 പകൽ മൂന്ന് മണിക്ക് മുമ്പ് തപാൽ മുഖേനയോ ഇ-മെയിൽ (lifemissionkerala@gmail.com) മുഖേനയോ ലൈഫ് മിഷൻ സംസ്ഥാന ഓഫീസിൽ ലഭിക്കണം. അപേക്ഷയിൽ മൊബൈൽ നമ്പർ, ഇ-മെയിൽ ഐഡി എന്നിവ രേഖപ്പെടുത്തണം. കൂടുതൽ വിവരങ്ങൾ ഓഫീസ് പ്രവൃത്തി ദിവസങ്ങളിൽ ലൈഫ് മിഷൻ സംസ്ഥാന ഓഫീസിൽനിന്ന് ലഭിക്കും. ഫോൺ: 0471 2335524