കണ്ണൂർ: സ്വകാര്യ ആശുപത്രികളെ ആശ്രയിക്കുന്ന ജില്ലയിലെ കൊവിഡ് രോഗികള്‍ക്ക് ആശുപത്രി ബില്ല് സംബന്ധിച്ച പരാതികള്‍ ഉണ്ടെങ്കില്‍ അവ അതത് ആശുപത്രികളിലെ ഇന്‍സിഡന്റ് കമാന്റര്‍മാരെ അറിയിക്കേണ്ടതും പരിഹാര നടപടികള്‍ സ്വീകരിക്കേണ്ടതുമാണെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) അറിയിച്ചു.
പരാതികളില്‍ പരിഹാരമുണ്ടായില്ലെങ്കില്‍ 8589978409 (ജില്ലാ ഗ്രീവന്‍സ് റിഡ്രസ്സല്‍ കമ്മിറ്റി) എന്ന നമ്പറിലോ grcknr13@gmail.com എന്ന ഇ മെയിലിലോ തുടര്‍പരാതികള്‍ അറിയിക്കാവുന്നതാണ്.