എറണാകുളം: ബുധനാഴ്ച മുതൽ കെ.എസ്.ആർ.ടി.സി ദീർഘദൂര ബസ് സർവീസുകൾ ആരംഭിക്കുന്ന സാഹചര്യത്തിൽ എറണാകുളം കെ.എസ്.ആർ.ടി.സി സ്റ്റാൻഡിൽ നിന്നും രാവിലെ 5.55 ന് കോട്ടയം വഴി തിരുവനന്തപുരത്തേക്ക് സൂപ്പർ ഫാസ്റ്റ് സർവീസും രാവിലെ 6.15 ന് ആലപ്പുഴ വഴി തിരുവനന്തപുരത്തേക്ക് എക്സ്പ്രസ് സർവീസും ഉണ്ടായിരിക്കും.
കൂടാതെ വിവിധ ജില്ലകളിൽ നിന്നുള്ള ദീർഘദൂര സർവീസുകളും ജില്ലയിലൂടെ കടന്ന് പോകും. എല്ലാ ബസുകളും വൈറ്റില മൊബിലിറ്റി ഹബിൽ എത്തും. ആരോഗ്യപ്രവർത്തകർ, മറ്റ് തിരഞ്ഞെടുക്കപ്പെട്ട അവശ്യ സർവീസ് വിഭാഗങ്ങൾ എന്നിവർക്കായി നടത്തുന്ന ബോണ്ട് സർവീസുകൾ മാറ്റമില്ലാതെ തുടരുമെന്നും ജില്ലാ ട്രാൻസ്പോർട്ട് ഓഫീസർ അറിയിച്ചു.