കൊച്ചി: ലോക പരിസ്ഥിതി ദിനാചരണങ്ങളുടെ ഭാഗമായി പള്ളുരുത്തി ബ്ലോക്കില്‍ വൃക്ഷത്തൈകള്‍ നട്ടു. പള്ളുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.എസ്. പീതാംബരന്‍ ഓഫീസ് വളപ്പില്‍ വൃക്ഷത്തൈ നട്ടുകൊണ്ട് പരിപാടി ഉദ്ഘാടനം ചെയ്തു. ജീവനക്കാര്‍ക്ക് പരിസ്ഥിതി സംരക്ഷണത്തിന്റെ ഭാഗമായി പ്രതിജ്ഞാ വാചകം പ്രസിഡന്റ് ചൊല്ലിക്കൊടുത്തു. ഹരിത കേരളം മിഷനുമായി കൂടിച്ചേര്‍ന്നുള്ള സംരംഭത്തില്‍ പള്ളുരുത്തി ബ്ലോക്കിലെ മൂന്ന് ഗ്രാമപഞ്ചായത്തുകളില്‍ നിന്നായി ഒരുലക്ഷത്തി മുപ്പതിനായിരത്തോളം തൈകളാണ് വിവിധ നഴ്‌സറികളില്‍ വിതരണത്തിനായി തയാറായിട്ടുള്ളത്. തൊണ്ണൂറ്റി ഏഴായിരം തൈകള്‍ ഉത്പാദിപ്പിച്ചു കൊണ്ട് ചെല്ലാനം പഞ്ചായത്ത് എറണാകുളം ജില്ലയില്‍ തന്നെ ഒന്നാമതെത്തി. പൊതുമേഖലാ സ്ഥാപനങ്ങള്‍, പൊതു സ്ഥലങ്ങള്‍, റസിഡന്റ്‌സ് അസോസിയേഷനുകള്‍ എന്നിവിടങ്ങളിലേക്കാണ് തൈകള്‍ വിതരണം ചെയ്യുന്നത്.
ഗ്രാമപഞ്ചായത്തുകളിലെ ഓരോ വാര്‍ഡുകളിലേക്കും ആയിരം വൃക്ഷത്തൈകളാണ് നല്‍കുന്നത്. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ പരിസ്ഥിതി ദിന ജാഥകള്‍ നടത്തി. ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് വളപ്പ് വൃത്തിയാക്കുകയും ഉദ്യോഗസ്ഥര്‍ വൃക്ഷത്തൈകള്‍ നടുകയും ചെയ്തു.