എന്‍ട്രന്‍സ് പരീക്ഷക്കും മറ്റും വിവിധ സാക്ഷ്യപത്രങ്ങള്‍ക്കും ഓണ്‍ലൈനില്‍ അപേക്ഷ സമര്‍പ്പിക്കേണ്ട സാഹചര്യമുള്ളതിനാല്‍ ലോക്ക്ഡൗണ്‍ കാലയളവില്‍ കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് ജില്ലയിലെ അക്ഷയ കേന്ദ്രങ്ങള്‍ തുറന്നു പ്രവര്‍ത്തിപ്പിക്കുന്നതിന് അനുമതി നല്‍കി ജില്ലാ കളക്ടര്‍ ഡോ. അദീല അബ്ദുള്ള ഉത്തരവായി. അറിയിച്ചു. രാവിലെ 9 മുതല്‍ 5 വരെ ഏറ്റവും ചുരുങ്ങിയ ജീവനക്കാരെ ഉപയോഗിച്ചും കോവിഡ് പ്രോട്ടോക്കോള്‍ കര്‍ശനമായി പാലിച്ചുമായിരിക്കണം പ്രവര്‍ത്തിക്കേണ്ടത്. അക്ഷയ കേന്ദ്രങ്ങള്‍ അല്ലാത്ത മറ്റ് ഓണ്‍ലൈന്‍ സേവന കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കാവുന്നതല്ലെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു.