കോവിഡ് പ്രതിരോധ പ്രവർത്തനത്തിൻ്റെ ഭാഗമായി ഫോമാ അഥവാ ഫെഡറേഷൻ ഓഫ് മലയാളി അസോസിയേഷൻസ് ഓഫ് അമേരിക്കൻസ് 1 വെൻ്റിലേറ്ററും 50 പൾസ് ഓക്സീമീറ്ററുകളും  സംഭാവന നൽകി. സംഭാവന ലഭിച്ച വെൻ്റിലേറ്ററും പൾസ് ഓക്സീമീറ്ററുകളും ജില്ലാ കലക്ടർ എസ് ഷാനവാസ് തൃശൂർ മെഡിക്കൽ കോളേജ് അധികൃതർക്ക് കൈമാറി. മെഡിക്കൽ കോളേജ് പ്രിൻസിപ്പാൾ (ഇൻ-ചാർജ്) ലോല ദാസ്, ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. ടി വി സതീശ്, മെഡിക്കൽ കോളേജ് നോഡൽ ഓഫീസർ ഡോ. രവി മേനോൻ, കെ എം എസ് സി എൽ പ്രതിനിധികളായ കെ വി സജി, ആൽവിൻ അഗസ്റ്റിൻ എന്നിവർ ചേർന്നാണ് വെൻ്റിലേറ്ററും പൾസ് ഓക്സീമീറ്ററുകളും ഏറ്റുവാങ്ങിയത്.