കോഴിക്കോട്: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ ടീച്ചേര്‍സ് അസോസിയേഷന്‍ ജില്ലാ കമ്മറ്റി 1.4 ലക്ഷം രൂപ സംഭാവന നല്‍കി. അംഗങ്ങളില്‍നിന്നും സമാഹരിച്ച 1,40,150 രൂപയുടെ ചെക്ക് അസോസിയേഷന്‍ ഭാരവാഹികളില്‍നിന്നും ജില്ലാ കലക്ടര്‍ സാംബശിവറാവു ഏറ്റുവാങ്ങി. ജില്ലാ പ്രസിഡന്റ് പി.മുജീബ് റഹ്മാന്‍, സെക്രട്ടറി കെ.പി.അനില്‍കുമാര്‍, സംസ്ഥാന ഓര്‍ഗനൈസിംഗ് സെക്രട്ടറി എം.റിയാസ്, ട്രഷറര്‍ പി.ജയേഷ് കുമാര്‍, വൈസ് പ്രസിഡന്റ് ഒ.മുഹ്‌സിന്‍ എന്നിവര്‍ പങ്കെടുത്തു.
