പാലക്കാട്:   നെന്മാറ പട്ടികജാതി വികസന ഓഫീസിന് കീഴിലെ പല്ലശ്ശന ഗ്രാമ പഞ്ചായത്തില് ഫീല്ഡ്തല പ്രവര്ത്തനങ്ങള്ക്കായി കരാര് അടിസ്ഥാനത്തില് പട്ടികജാതി പ്രമോട്ടര്മാരെ നിയമിക്കുന്നു. അപേക്ഷകര് പ്ലസ്ടു/ പ്രീഡിഗ്രി യോഗ്യതയുള്ളവരായിരിക്കണം.
പ്രായപരിധി 18-40. നിയമിക്കപ്പെടുന്നവര് അതത് പഞ്ചായത്ത് പരിധിയില് സ്ഥിരതാമസക്കാരായിരിക്കണം. ജില്ലാതലത്തില് 20 ശതമാനം ഒഴിവുകള് പത്താംക്ലാസ് പൂര്ത്തിയാകുകയും കുറഞ്ഞത് മൂന്ന് വര്ഷത്തെ സാമൂഹ്യ പ്രവര്ത്തന പരിചയം നേടുകയും ചെയ്തിട്ടുള്ളവര്ക്കായി സംവരണം ചെയ്തിട്ടുണ്ട്. ഈ വിഭാഗത്തില് 2021 ജനുവരി ഒന്നിന് മുന്പ് 50 വയസ് പൂര്ത്തിയായവര് അപേക്ഷിക്കേണ്ടതില്ല.
താത്പര്യമുള്ളവര് നിശ്ചിത മാതൃകയിലുള്ള അപേക്ഷ, ജാതി, വിദ്യാഭ്യാസ യോഗ്യത, പ്രായം തെളിയിക്കുന്ന സര്ട്ടിഫിക്കറ്റുകള്, പ്രവര്ത്തി പരിചയം സംബന്ധിച്ച് ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപന സെക്രട്ടറി നല്കുന്ന സാക്ഷ്യപത്രം, റസിഡന്റ് സര്ട്ടിഫിക്കറ്റ്, പാസ്‌പോര്ട്ട് സൈസ് ഫോട്ടോ സഹിതം ജൂണ് 17ന് വൈകീട്ട് അഞ്ചിനകം ജില്ലാ പട്ടികജാതി വികസന ഓഫീസിലോ നെന്മാറ ബ്ലോക്ക് പട്ടികജാതി വികസന ഓഫീസിലോ സമര്പ്പിക്കണം.
തെരഞ്ഞെടുക്കപ്പെടുന്നവര്ക്ക് പ്രതിമാസം 10000 രൂപ വേതനം ലഭിക്കും. അപേക്ഷ മാതൃക ജില്ലാ പട്ടികജാതി വികസന ഓഫീസ്, നെന്മാറ ബ്ലോക്ക് പട്ടികജാതി വികസന ഓഫീസ് എന്നിവിടങ്ങളില് ലഭിക്കും.