തൃശ്ശൂർ:  കടവല്ലൂർ ഗ്രാമപഞ്ചായത്തിലെ പെരുമ്പിലാവ് കുടുംബാരോഗ്യ കേന്ദ്രത്തിൽ ആർദ്രം പദ്ധതി പ്രകാരം അനുവദിച്ച ലാബ് പ്രവർത്തനം ആരംഭിച്ചു. കടവല്ലൂർ സർവീസ് സഹകരണ ബാങ്ക് ലാബിലേക്കുള്ള ഫർണീച്ചർ നൽകി. ഒരു കുടുംബം ഫ്രിഡ്ജും നൽകി.  ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് പി ഐ രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു. ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷൻ ജയൻ പുളക്കൽ ഫർണീച്ചർ, ഫ്രിഡ്ജ് എന്നിവ ഏറ്റുവാങ്ങി.

പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഫൗസിയ, കടവല്ലൂർ സഹകരണ ബാങ്ക് പ്രസിഡൻ്റ് എം കെ മോഹനൻ, വാർഡ് മെമ്പർ ഹക്കീം, മെഡിക്കൽ ഓഫീസർ ഡോ. എൻ അഭിലാഷ് എന്നിവർ പങ്കെടുത്തു.രാവിലെ 9 മുതൽ ഉച്ചയ്ക്ക് ഒരു മണി വരെയാണ് ലാബിൻ്റെ പ്രവർത്തനം. സാധാരണക്കാർക്ക് ചുരുങ്ങിയ ചെലവിൽ ഇവിടെ പരിശോധന നടത്താനാകും. ആരോഗ്യ കാർഡുള്ളവർക്ക് പരിശോധകൾക്ക് ചെലവ് കുറവുണ്ട്.