കാസർഗോഡ്: സാമൂഹ്യവനവത്കരണ വിഭാഗത്തിന്റെ വനമഹോത്സവത്തിന്റെ ഭാഗമായി യുവജന, മത, സാമൂഹിക, രാഷ്ട്രീയ സംഘടനകൾ, ക്ലബുകൾ എന്നിവക്ക് സൗജന്യമായി തൈകൾ വിതരണം ചെയ്യുന്നു. പേര, ചെറുനാരകം, കാറ്റാടി, ബദാം, നീർമരുത്, പൂവരശ്, കുന്നിവാക, നെല്ലി, പുളി, സീതപ്പഴം, കണിക്കൊന്ന, മന്ദാരം, താന്നി, ഉങ്ങ്, മണിമരുത്, മുള, തേക്ക് ഇനത്തിൽപ്പെട്ട കൂടതൈകളാണ് വിതരണത്തിന് തയ്യാറായത്. വ്യക്തികൾക്ക് 27 രൂപ നിരക്കിലും തൈകൾ ലഭിക്കും. ആവശ്യക്കാർ കാസർകോട് വിദ്യാനഗറിലെ സാമൂഹ്യ വനവത്കരണ വിഭാഗം ഓഫിസിലും സെക്ഷൻ ഓഫീസർമാരെയോ ബന്ധപ്പെടണം. ഫോൺ: 04994255234, 8547603836, 8547603843, 8547603834.