കാസർഗോഡ്: കാലവര്‍ഷകെടുതി പോലുള്ള പ്രകൃതിദുരന്തങ്ങളും കോവിഡ് 19 മഹാമാരിയിലും കാര്‍ഷിക മേഖല നേരിട്ട പ്രതിസന്ധി തരണം ചെയ്യാന്‍ സുഭിക്ഷ കേരളം പദ്ധതിയില്‍ ഉള്‍പ്പെടുത്തി പച്ചക്കറി, കൂണ്‍, പയര്‍ ചെറു ധാന്യങ്ങള്‍ ജൈവകൃഷി രീതിയില്‍ പ്രോത്സാഹനം നല്‍കുന്നതിന് കര്‍ഷകര്‍ക്ക് കാഞ്ഞങ്ങാട് നഗരസഭ പച്ചക്കറി അറ്റ് ഹോം കിറ്റ് വിതരണം ചെയ്തു. കാഞ്ഞങ്ങാട് കൃഷി ഭവനില്‍ ഓണ്‍ലൈന്‍ വഴി രജിസ്റ്റര്‍ ചെയ്തവര്‍ക്കാണ് കിറ്റ് വിതരണം നടത്തിയത്.
കിറ്റ് വിതരണ ചടങ്ങ് നഗരസഭ ചെയര്‍പേഴ്‌സന്‍ കെ.വി.സുജാത നിര്‍വ്വഹിച്ചു. വൈസ് ചെയര്‍മാന്‍ അബ്ദുള്ള ബില്‍ടെക്ക്, സ്ഥിരം സമിതി ചെയര്‍മാന്മാരായ പി അഹമ്മദലി,കെ അനീശന്‍, കൗണ്‍സിലര്‍മാരായ ടി.ബാലകൃഷ്ണന്‍, സി രവീന്ദ്രന്‍ കൃഷി ഫീല്‍ഡ് ഒഫീസര്‍ ശ്രീജ എന്നിവര്‍ സംബന്ധിച്ചു.