കൊല്ലം: ജില്ലയില്‍ ഇന്ന് 1552 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 1393 പേര്‍ രോഗമുക്തി നേടി. സമ്പര്‍ക്കം വഴി 1546 പേര്‍ക്കും ആറ് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചു. കൊല്ലം കോര്‍പ്പറേഷനില്‍ 451 പേര്‍ക്കാണ് രോഗബാധ.
മുനിസിപ്പാലിറ്റികളില്‍ പരവൂര്‍-48, കരുനാഗപ്പള്ളി-30, പുനലൂര്‍-28, കൊട്ടാരക്കര-ഒന്‍പത് എന്നിങ്ങനെയാണ് രോഗബാധിതരുടെ എണ്ണം.

ഗ്രാമപഞ്ചായത്തുകളില്‍ തൊടിയൂര്‍-79, തൃക്കരുവ-59, ചവറ-49, കരവാളൂര്‍-48, ഇടമുളയ്ക്കല്‍, ഇട്ടിവ എന്നിവിടങ്ങളില്‍ 40 വീതവും മയ്യനാട്-35, ഈസ്റ്റ് കല്ലട, തെക്കുംഭാഗം പ്രദേശങ്ങളില്‍ 23 വീതവും ചാത്തന്നൂര്‍, ഏരൂര്‍, ചവറ, പെരിനാട് ഭാഗങ്ങളില്‍ 22 വീതവും എഴുകോണ്‍, തൃക്കോവില്‍വട്ടം, വെളിയം, ശാസ്താംകോട്ട എന്നിവിടങ്ങളില്‍ 21 വീതവും അഞ്ചല്‍, കല്ലുവാതുക്കല്‍, പത്തനാപുരം പ്രദേശങ്ങളില്‍ 20 വീതവും തേവലക്കര-19, ആദിച്ചനല്ലൂര്‍-18, കുണ്ടറ, പ•ന ഭാഗങ്ങളില്‍ 17 വീതവും കരീപ്ര-16, ഉമ്മന്നൂര്‍-15, ക്ലാപ്പന, നിലമേല്‍, പേരയം ഭാഗങ്ങളില്‍ 14 വീതവും കൊറ്റങ്കര-13, തലവൂര്‍, നെടുമ്പന, പിറവന്തൂര്‍ എന്നിവിടങ്ങളില്‍ 11 വീതവും കടയ്ക്കല്‍, ചടയമംഗലം, പനയം, മണ്‍ട്രോതുരുത്ത് ഭാഗങ്ങളില്‍ 10 വീതവും ഇളമ്പള്ളൂര്‍, ഓച്ചിറ, കുലശേഖരപുരം പ്രദേശങ്ങളില്‍ ഒന്‍പതു വീതവും കുളത്തൂപ്പുഴ, ചിറക്കര, പവിത്രേശ്വരം, വെളിനല്ലൂര്‍, ശൂരനാട് നോര്‍ത്ത് എന്നിവിടങ്ങളില്‍ എട്ടു വീതവും വിളക്കുടി-ഏഴ്, അലയമണ്‍, മൈനാഗപ്പള്ളി, മൈലം ഭാഗങ്ങളില്‍ ആറു വീതവും ആലപ്പാട്, നെടുവത്തൂര്‍, പട്ടാഴി പ്രദേശങ്ങളില്‍ അഞ്ചു വീതവും കുളക്കട, ചിതറ, തഴവ, നീണ്ടകര, പൂയപ്പള്ളി എന്നിവിടങ്ങളില്‍ നാലു വീതവും കുന്നത്തൂര്‍, കുമ്മിള്‍, തെ•ല, പൂതക്കുളം ഭാഗങ്ങളില്‍ മൂന്നു വീതവുമാണ് രോഗബാധിതര്‍ ഉള്ളത്. മറ്റിടങ്ങളില്‍ രണ്ടും അതില്‍ താഴെയുമാണ് രോഗബാധിതരുടെ എണ്ണം.