കോട്ടയം: കോവിഡ് പ്രതിസന്ധി മൂലവും അല്ലാതെയും പ്രവർത്തനം നിലച്ചുപോയ നിര്‍മ്മാണ സംരംഭങ്ങൾ പുനരുജ്ജീവിപ്പിക്കുന്നതിന് വ്യവസായ വകുപ്പ് പദ്ധതി നടപ്പാക്കുന്നു. ആറു മാസത്തിലധികമായി പ്രവർത്തന രഹിതമായിക്കിടക്കുന്ന സംരംഭങ്ങളെയാണ് ഇതിൽ ഉൾപ്പെടുത്തുക.
പ്ലാസ്റ്റിക് നിരോധനത്തിൻ്റെ ഭാഗമായ സംരംഭങ്ങൾക്ക് ആറു മാസം പ്രവര്‍ത്തനരഹിതമായിരിക്കണം എന്ന മാനദണ്ഡം നിര്‍ബന്ധമല്ല. സംരംഭകർ തയ്യാറാക്കി നൽകുന്ന പദ്ധതി റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലാണ് ആനുകൂല്യം ലഭിക്കുക.
പദ്ധതി തുകയുടെ 25 ശതമാനം നിരക്കിൽ പരമാവധി രണ്ടു ലക്ഷം രൂപ കെട്ടിടത്തിൻ്റെ അറ്റകുറ്റ പണികൾക്കും 40 ശതമാനം നിരക്കിൽ പരമാവധി എട്ടു ലക്ഷം രൂപ വരെ പുതിയ മെഷീൻ സ്ഥാപിക്കുന്നതിനോ പഴയത് റിപ്പയറിംഗ് നടത്തുന്നതിനോ വൈദ്യുതീകരണത്തിനോ ഗ്രാൻറായി ലഭിക്കും.
കെട്ടിടത്തിനും പ്ലാൻ്റ് ആൻ്റ് മെഷീനറിക്കും ഗ്രാൻ്റ് ലഭിക്കുന്നതിന് ബാങ്ക് വായ്പ എടുക്കണമെന്ന് നിർബന്ധമില്ല. പ്രവർത്തന മൂലധനത്തിന് വായ്പ എടുക്കുന്നവർക്ക് മാർജിൻ തുകയുടെ അൻപത് ശതമാനം നിരക്കിൽ പരമാവധി രണ്ട് ലക്ഷം രൂപ വരെ ഗ്രാന്റ് ലഭിക്കും.
പദ്ധതിയിൽ ഉൾപ്പെടുന്നതിനും കൂടുതൽ വിവരങ്ങൾക്കുമായി ജില്ലാ – താലൂക്ക് വ്യവസായ കേന്ദ്രങ്ങളുമായി ബന്ധപ്പെടുണം.
ഫോൺ: ജില്ലാ വ്യവസായ കേന്ദ്രം 0481 2570042
താലൂക്ക് വ്യവസായ കേന്ദ്രങ്ങൾ
കോട്ടയം – 9946637070
കാഞ്ഞിരപ്പള്ളി -9447124 668
ചങ്ങനാശേരി – 9495 033829
മീനച്ചിൽ – 9446857928
വൈക്കം – 9446928932