ആലപ്പുഴ: പച്ചക്കറി ഉത്പാദനത്തിനായുള്ള സംസ്ഥാന സർക്കാറിൻറെ ജനകീയ ക്യാമ്പയിനായ ”ഓണത്തിന് ഒരുമുറം പച്ചക്കറി’ പദ്ധതിയുടെ അമ്പലപ്പുഴ മണ്ഡലതല ഉദ്ഘാടനം എച്ച്. സലാം എം.എൽ.എ. നിർവ്വഹിച്ചു. അത്യുൽപ്പാദന ശേഷിയുള്ള വെണ്ട, വഴുതന, പയർ, ചീര, കുമ്പളം, മുളക്, തുടങ്ങിയ വിത്തുകളാണ് വിതരണം ചെയ്യുന്നത്.

പദ്ധതിയുമായി ബന്ധപ്പെട്ട് ഊർജ്ജിതമായ പ്രവർത്തനങ്ങൾ വരും ദിവസങ്ങളിൽ മണ്ഡലത്തിൽ സംഘടിപ്പിക്കും.അമ്പലപ്പുഴ വടക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്.ഹാരിസ് അധ്യക്ഷത വഹിച്ചു. അമ്പലപ്പുഴ തെക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കവിത, വൈസ് പ്രസിഡന്റ് പി.എം. ദീപ, പഞ്ചായത്ത് അംഗങ്ങളായ അനിത, റസിയാബീവി, ലേഖമോൾ, സീന , കൃഷി വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.