ഇടുക്കി: വീട്ടുകാരില്‍ നിന്നും ബന്ധുക്കളില്‍ നിന്നും വിഷു കൈനീട്ടമായി ലഭിച്ച പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിനി. തൊടുപുഴ മേരിലാന്റ് പബ്‌ളിക്ക് സ്‌കൂളിലെ രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിനി കാഞ്ഞിരമറ്റം തച്ചുകുഴിയില്‍ ദക്ഷ അനൂപാണ് തന്നാലാവുന്ന സഹായം സംഭാവന ചെയതത്. പുതിയ സൈക്കിള്‍ വാങ്ങണമെന്ന ഉദ്യേശ്യത്തോടെയാണ് ഇതുവരെ പണം സൂക്ഷിച്ചിരുന്നത്. എന്നാല്‍ കഴിഞ്ഞ ദിവസം ദുരിതാശ്വാസ നിധിയിലേക്ക് നല്‍കണമെന്ന് തീരുമാനിക്കുകയായിരുന്നു. തൊടുപുഴയില്‍ നടന്ന ചടങ്ങില്‍ ദക്ഷയില്‍ നിന്നും എം.എം. മണി എം.എല്‍.എ. പണം ഏറ്റുവാങ്ങി.
