കോവാക്സിൻ കുത്തിവെപ്പെടുത്തവർ 653

പാലക്കാട്:   ജില്ലയിൽ ഞായറാഴ്ച ആകെ 423 പേർ കോവിഷീൽഡ് കുത്തിവെപ്പെടുത്തു. ഇതിൽ അനുബന്ധ ആരോഗ്യ സങ്കീർണതകളുള്ള 18 വയസ്സിനു മുകളിലും 45 വയസ്സിനു താഴെയുമായി 277 പേർ ഒന്നാം ഡോസ് കുത്തിവെപ്പെടുത്തു. ഇതിൽ 153 പുരുഷൻമാരും 124 സ്ത്രീകളും ഉൾപ്പെടും. 40 മുതൽ 44 വയസ്സുവരെയുള്ള 9 പേരും ഇന്ന് കോവിഷീൽഡ് ഒന്നാം ഡോസ് കുത്തിവെപ്പെടുത്തിട്ടുണ്ട് ഇതിൽ 6 പുരുഷൻമാരും 3 സ്ത്രീകളും ഉൾപ്പെടും.

ഇതു കൂടാതെ വിദേശത്തേക്ക് പോകാൻ തയ്യാറെടുക്കുന്ന 109 പേർ ഒന്നാം ഡോസും 17 പേർ രണ്ടാം ഡോസുമടക്കം 126 പേരും, 45 വയസ്സിനും 60നും ഇടയിലുള്ള 11 പേർ ഒന്നാം ഡോസും കോവിഷീൽഡ് കുത്തിവെപ്പെടുത്തിട്ടുണ്ട്. ആകെ 7 സെഷനുകളിലായിട്ടാണ് കോവിഷീൽഡ് കുത്തിവെപ്പ് നടന്നത്.

ആകെ 653 പേരാണ് കോവാക്സിൻ കുത്തിവെപ്പ് എടുത്തത്. 40 നും 44 നും ഇടയിൽ പ്രായമുള്ള 530 പേർ ഒന്നാം ഡോസ് കോവാക്സിൻ കുത്തിവെപ്പെടുത്തിട്ടുണ്ട്. ഇതിൽ 247 പുരുഷൻമാരും 283 സ്ത്രീകളും ഉൾപ്പെടും.

ഇതുകൂടാതെ 45 വയസ്സിനും 60നും ഇടയിലുള്ള 86 പേർ രണ്ടാം ഡോസും, 60 വയസ്സിനു മുകളിലുള്ള 37 പേർ രണ്ടാം ഡോസും കോവാക്സിൻ കുത്തിവെപ്പ് എടുത്തിട്ടുണ്ട്. ആകെ 5 സെഷനുകളിലൂടെയാണ് കുത്തിവെപ്പ് നടന്നത്.

കുത്തിവെപ്പെടുത്ത ആർക്കും തന്നെ പറയത്തക്ക ആരോഗ്യ പ്രശ്നങ്ങളോ അസ്വസ്ഥതകളോ ഉണ്ടായിട്ടില്ലെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.റീത്ത കെ.പി അറിയിച്ചു.