കൊച്ചി: സര്‍വ്വ ശിക്ഷാ  അഭിയാന്‍ എറണാകുളം ജില്ലയില്‍ ഇതര സംസ്ഥാന കുട്ടികള്‍ കൂടുതലായി പഠിക്കുന്ന 20 സ്‌കൂളുകളെ സ്‌പെഷ്യല്‍ എഡ്യുക്കേഷന്‍ സെന്ററുകളായി നിശ്ചയിച്ചിട്ടുണ്ട്. ഈ വിദ്യാലയങ്ങളില്‍ ഇതര സംസ്ഥാന കുട്ടികളുടെ പഠന നിലവാരം ഉയര്‍ത്തുന്നതിനായി വിദ്യാഭ്യാസ വോളണ്ടിയര്‍മാരെ നിയമിക്കുന്നതിനുള്ള വാക്ക്-ഇന്‍-ഇന്റര്‍വ്യൂ സര്‍വ്വ ശിക്ഷാ അഭിയാന്റെ ജില്ലാ പ്രോജക്ട് ഓഫീസര്‍, സര്‍വ്വ ശിക്ഷാ അഭിയാന്‍, എറണാകുളം, എസ്.ആര്‍.വി ഡി എല്‍.പി സ്‌കൂള്‍ ക്യാമ്പസ,് ചിറ്റൂര്‍ റോഡ്, എറണാകുളം – 682011 മേല്‍വിലാസത്തിലുള്ള കാര്യാലയത്തില്‍ ജൂണ്‍ 13-ന് രാവിലെ 11 മണിക്ക് നടക്കും. പ്ലസ്ടു ആണ് അടിസ്ഥാന യോഗ്യത. ബഹുഭാഷാ പ്രാവീണ്യം ആവശ്യമാണ്. മാസവേതനം 10000 രൂപ. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0484 2375157.