പി.എം.ഇ.ജി.പി പദ്ധതി പ്രകാരം ഉൽപ്പാദന സേവന മേഖലകളിൽ വ്യവസായ സംരംഭം തുടങ്ങാൻ വായ്പ ആവശ്യമുള്ളവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. പദ്ധതി തുകയുടെ 15 ശതമാനം മുതൽ 35 ശതമാനം വരെ സബ്സിഡി ലഭിക്കും. ഉൽപ്പാദന മേഖലയിൽ 25 ലക്ഷം രൂപ വരെയും സേവന മേഖലയിൽ 10 ലക്ഷം രൂപ വരെയും പദ്ധതി ചെലവ് കണക്കാക്കാവുന്നതാണ്. ജനറൽ വിഭാഗത്തിൽപ്പെട്ടവർ ഗുണഭോക്തൃ വിഹിതത്തിന്റെ പത്തു ശതമാനവും സ്പെഷ്യൽ വിഭാഗത്തിൽപ്പെട്ടവർ അഞ്ചു ശതമാനവും മുടക്കണം. എസ്.സി/ എസ്.റ്റി വിഭാഗത്തിന് പ്രത്യേക പരിഗണന ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക് kviconline.gov.in/pmegpeportal ഫോൺ: 0471 2326756, 0471 2322076.
