ഗവര്‍ണര്‍ രാജ്ഭവന്‍ വളപ്പില്‍ വൃക്ഷത്തെ നട്ടു
ജൈവ വൈവിദ്ധ്യത്തിന്റെ നിലനില്‍പ്പിന് പരിസ്ഥിതിയെ സംരക്ഷിക്കേണ്ടത് ആവശ്യമാണെന്ന് ഗവര്‍ണര്‍ ജസ്റ്റിസ് പി.സദാശിവം പറഞ്ഞു. ലോകപരിസ്ഥിതി ദിനാഘോഷത്തോട് അനുബന്ധിച്ച് രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു ഗവര്‍ണര്‍. പരിസ്ഥിതി ദിനത്തിന് മാത്രം വൃക്ഷത്തൈ വച്ചുപിടിപ്പിക്കുക എന്ന ശീലം മാറ്റി എല്ലാ ദിവസവും മരങ്ങള്‍ നട്ടുപിടിപ്പിക്കാന്‍ കഴിയണമെന്നും ഗവര്‍ണര്‍ പറഞ്ഞു. പരിപാടിയുടെ ഭാഗമായി രാജ്ഭവന്‍ വളപ്പില്‍ ഗവര്‍ണര്‍ വൃക്ഷത്തൈ നട്ടു. കൃഷി വകുപ്പ് നടപ്പാക്കുന്ന ഓണത്തിനൊരുമുറം പച്ചക്കറി പദ്ധതിയുടെ ഭാഗമായി രാജ്ഭവന്‍ ജീവനക്കാര്‍ക്കുള്ള പച്ചക്കറി വിത്തുകളുടെ വിതരണവും ഗവര്‍ണര്‍ നിര്‍വഹിച്ചു.  കൃഷി  മന്ത്രി വി.എസ്. സുനില്‍കുമാര്‍ സന്നിഹിതനായിരുന്നു.