ആലപ്പുഴ : സംസ്ഥാന കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി സംഘടിപ്പിക്കുന്ന ഓണത്തിനൊരു മുറം പച്ചക്കറി പദ്ധതിയുടെ കുട്ടനാട് നിയോജക മണ്ഡലതല ഉദ്ഘാടനം ചമ്പക്കുളം ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ തോമസ് കെ. തോമസ് എം.എൽ.എ. നിർവഹിച്ചു. കാർഷിക ഭൂമികയായ കുട്ടനാട്ടിൽ കർഷകക്ഷേമ വകുപ്പ് ആസൂത്രണം ചെയ്യുന്ന ഏത് സംരഭത്തെയും അതിന്റെ പ്രാധാന്യത്തോടെ നടപ്പാക്കണമെന്ന് എം.എൽ.എ പറഞ്ഞു.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജിൻസി ജോളി അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം. എസ്. ശ്രീകാന്ത്, വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ജയശ്രീ വേണുഗോപാൽ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ മധു സി, ശ്രീജിത്ത്, രജനി അജിത്കുമാർ, ശ്രീദേവി രാജേന്ദ്രൻ, ആനി ഈപ്പൻ, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ എന്നിവർ സംബന്ധിച്ചു.