– ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.52 %

ആലപ്പുഴ: ആലപ്പുഴ ജില്ലയിൽ ബുധനാഴ്ച(ജൂൺ 16) 859 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 1284 പേർ രോഗമുക്തരായി. 9.52 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 846 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 12 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. ആരോഗ്യ പ്രവർത്തകരിൽ ഒരാൾക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ആകെ 178663 പേർ രോഗമുക്തരായി. 10468 പേർ ചികിത്സയിലുണ്ട്.

വൈറസ് ബാധിച്ച് കോവിഡ് ആശുപത്രികളിൽ ചികിത്സയിലുള്ളവർ -252
വൈറസ്ബാധിച്ച് സി.എഫ്.എൽ.റ്റി.സി.കളിൽ ചികിത്സയിലുള്ളവർ- 1532
വൈറസ് ബാധിച്ച് വീടുകളിൽ ഐസൊലേഷനിലുള്ളവർ- 7377
ആശുപത്രി നിരീക്ഷണത്തിൽ പ്രവേശിപ്പിക്കപ്പെട്ടവർ- 155
നിരീക്ഷണത്തിൽ നിന്ന് ഒഴിവാക്കപ്പെട്ടവർ- 5517
നിരീക്ഷണത്തിന് നിർദേശിക്കപ്പെട്ടവർ-2028
നിരീക്ഷണത്തിൽ കഴിയുന്നവർ ആകെ- 29210
പരിശോധനയ്ക്ക് അയച്ച സാമ്പിളുകൾ- 9016