കൊല്ലം: ഗുരുതര രോഗലക്ഷണങ്ങള്‍ ഇല്ലാത്ത ആരോഗ്യമുള്ള അധികം പ്രായം ഇല്ലാത്ത കോവിഡ് ബാധിതര്‍ ജാഗ്രത പാലിക്കണം എന്ന് മുന്നറിയിപ്പ്. വീടുകളില്‍ രോഗവ്യാപനം കൂടുന്ന പശ്ചാത്തലത്തിലാണിത്. ആരോഗ്യ വകുപ്പിന്റെ നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കുകയും വേണം. ക്വാറന്റൈന് വ്യവസ്ഥകള്‍ കര്‍ശനമായി പാലിക്കണം. ലംഘിക്കുന്നവരെ കോവിഡ് കെയര്‍ സെന്ററിലേക്ക് മാറ്റും. കുടുംബത്തില്‍ ആര്‍ക്കെങ്കിലും രോഗലക്ഷണം ഉണ്ടാവുകയാണെങ്കില്‍ പരിശോധന നടത്തണം. വീടുകളില്‍ സുരക്ഷിത ക്വാറന്റൈന് സൗകര്യമില്ലാത്തവര്‍ കോവിഡ് ഗൃഹപരിചരണ കേന്ദ്രങ്ങളിലേക്ക് മാറണം.
നിയന്ത്രിതമല്ലാത്ത പ്രമേഹരോഗം ഉള്ളവര്‍ക്കും മറ്റ് ആരോഗ്യപ്രശ്നങ്ങള്‍ നേരിടുന്നവര്‍ക്കും കോവിഡ് പ്രാഥമിക ചികിത്സാ കേന്ദ്രങ്ങളുടെ സേവനം പ്രയോജനപ്പെടുത്താം. ആവശ്യമുള്ളവര്‍ ബന്ധപ്പെട്ട പ്രാഥമിക- സാമൂഹിക ആരോഗ്യ കേന്ദ്രങ്ങളിലെ മെഡിക്കല്‍ ഓഫീസറുടെ റഫറന്‍സ് വാങ്ങണം എന്ന് ഡി. എം. ഒ അറിയിച്ചു. ജില്ലയിലെ വിവിധ ഹെല്‍പ്പ് ലൈന്‍ നമ്പറുകള്‍ ചുവടെ. ഡി.പി.എം.എസ്.യു- 7592004857, 04742964006; കോവിഡ് കണ്ട്രോള് റൂം-04742797609, 8589015556; ആംബുലന്‍സ് കണ്ട്രോള് റൂം-7594040759, 7592004857; ഓക്സിജന്‍ വാര് റൂം- 7592003857, 04742794009, 04742794023, 04742794025, 04742794027, 04742794021; പീഡിയാട്രിക്-9447466121(ഡോ.സുര്‍ജിത്); വാക്സിന് അന്വേഷണം-8281047562, 8089389383.