കൊല്ലം:  കുരീപ്പുഴ ബൈപാസ് റോഡിലെ ടോള്‍ പ്ലാസയ്ക്ക് അഞ്ചു കിലോമീറ്റര്‍ ചുറ്റളവിലുള്ള പ്രദേശവാസികള്‍ക്ക് ഇന്നു മുതല്‍(ജൂണ്‍ 17)സൗജന്യ യാത്രാ പാസ് ലഭിക്കുന്നതിനുള്ള നടപടികള്‍ ആരംഭിക്കുമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. റേഷന്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ്, വാഹനത്തിന്റെ ആര്‍.സി. ബുക്ക് രേഖകള്‍ ടോള്‍ പ്ലാസയില്‍ ഹാജരാക്കുന്നതിന്റെ അടിസ്ഥാനത്തിലാണ് പാസ് അനുവദിക്കുക.

ഇതേ രേഖകള്‍ ഹാജരാക്കുന്ന 20 കിലോമീറ്റര്‍ ചുറ്റളവില്‍ ഉള്ളവര്‍ക്ക് ഒരു മാസത്തേക്ക് 285 രൂപയ്ക്കും പാസ് അനുവദിക്കും. കോവിഡ് മാനദണ്ഡം കര്‍ശനമായി പാലിച്ചു വേണം പാസിന് അപേക്ഷിക്കാന്‍ എത്തേണ്ടതെന്നും കലക്ടര്‍ അറിയിച്ചു. വിശദവിവരങ്ങള്‍ക്ക് 9689928537, 9550692634 നമ്പരുകളില്‍ ബന്ധപ്പെടാം.