ആലപ്പുഴ: 45 വയസിനു മുകളിൽ പ്രായമുള്ളവർക്ക് വേണ്ടിയുള്ള കോവിഡ് വാക്‌സിന്റെ സ്‌റ്റോക്ക് ജില്ലയിൽ പരിമിതമായതിനാൽ ഇന്ന്( ജൂൺ 17) ആലപ്പുഴ ജില്ലയിലെ പാണാവള്ളി, പള്ളിപ്പുറം, വല്ലേ ത്തോട്, പള്ളിത്തോട്, ചേർത്തല താലൂക്ക് ആശുപത്രി ,യു.എച്ച്.റ്റി.സി. അമ്പലപ്പുഴ, തലവടി, കാവാലം, മുട്ടാർ, കാർത്തികപ്പള്ളി, ചെറുതന, ഹരിപ്പാട് താലൂക്ക് ആശുപത്രി എന്നിവിടങ്ങളിൽ മാത്രമേ വാക്സിനേഷൻ ഉണ്ടായിരിക്കൂ.
മറ്റുള്ള സ്ഥാപനങ്ങളിൽ സ്ലോട്ട് ലഭിച്ച 45 വയസിനു മുകളിൽ പ്രായമുള്ളവർക്ക് വാക്സിൻ ലഭ്യമാകുന്ന മുറയ്ക്ക് മുൻഗണന അനുസരിച്ച് വാക്‌സിനേഷൻ ലഭ്യമാക്കുമെന്ന് ജില്ല മെഡിക്കൽ ഓഫീസർ അറിയിച്ചു.
പുതിയ തീയതിയും സമയവും അവർക്ക് രജിസ്റ്റർ ചെയ്ത സമയത്ത് നൽകിയ ഫോൺ നമ്പറിൽ എസ്.എം.എസ്. ആയി ലഭിക്കും. 18-44 വിഭാഗത്തിൽ വാക്‌സിനേഷൻ ലഭിക്കുന്നതിനായി കേന്ദ്രവും തിയതിയും സ്ലോട്ട് ആയി ലഭിച്ചവർക്ക് ലഭിച്ച സ്ഥലങ്ങളിൽ വാക്‌സിനേഷൻ ഉണ്ടായിരിക്കും.