തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികൾക്ക് ഡ്യൂട്ടി സർട്ടിഫിക്കറ്റ് നൽകുന്നതിന് അതാത് സ്ഥാപനങ്ങളിലെ സെക്രട്ടറിമാരെ ചുമതലപ്പെടുത്തിയതായി തദ്ദേശസ്വയംഭരണ, ഗ്രാമ വികസന, എക്സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ അറിയിച്ചു.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ അധ്യക്ഷൻമാരടങ്ങുന്ന ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ത്രിതല പഞ്ചായത്ത് തലങ്ങളിലെ യോഗങ്ങളിൽ പങ്കെടുക്കുമ്പോൾ ഡ്യൂട്ടി സർട്ടിഫിക്കറ്റ് നൽകുന്നതിനുള്ള ചുമതലയാണ് സെക്രട്ടറിമാർക്ക് നൽകുന്നതെന്ന് മന്ത്രി വ്യക്തമാക്കി.