തൊടുപുഴ അരിക്കുഴ ഗവ. എല്‍.പി. സ്‌കൂളില്‍ വായനാ ദിനാഘോഷത്തിനും ഒരു വര്‍ഷം നീളുന്ന മാതൃ വായനാ പദ്ധതിക്കും തുടക്കമായി. സംസ്ഥാന സാംസ്‌കാരിക വകുപ്പ് മലയാളം മിഷന്‍ ഡയറക്ടര്‍ പ്രൊഫ.സുജ സൂസന്‍ ജോര്‍ജ്ജ് ആഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്തു. ഓണ്‍ലൈനായാണ് പരിപാടികള്‍ സംഘടിപ്പിച്ചത്. പരിസ്ഥിതിയും ചുറ്റുപാടും ജലവും എല്ലാം മികച്ച വായനാനുഭവങ്ങളും പാഠപുസ്തകവും ആണെന്ന് പ്രൊഫ.സുജ സൂസന്‍ ജോര്‍ജ്ജ് ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു. വായന എന്നാല്‍ എന്തുമാവാം. പുസ്തകം തന്നെ വേണമെന്നില്ല. പരിസ്ഥിതിയും ചുറ്റുപാടും ജലവും എല്ലാം പാഠപുസ്തകങ്ങളാണ്. ഇവയില്‍ നിന്ന് നമുക്ക് വായിച്ചെടുക്കാന്‍ കഴിയുന്നതാണ് ഏറ്റവും നല്ല വായന.
കുട്ടികള്‍ മാത്രമല്ല അമ്മമാരും വായിക്കണം. ഒരു കുട്ടിയുടെ വായനയുടെ അടിസ്ഥാനം അമ്മയാണ്. അമ്മയില്‍ നിന്നാണ് കുട്ടിയുടെ സ്വഭാവ രൂപീകരണം നടക്കുന്നത്. അതുകൊണ്ട് വീട്ടിലിരിക്കുന്ന ഓരോ അമ്മമാരും വായിക്കുകയും അറിവ് നേടുകയും ചെയ്യണം. അറിവില്‍ നിന്നുള്ള സംസ്‌കാരം ഇതുവഴി കുട്ടികള്‍ക്ക് നേടാനാവും. നല്ല സംസ്‌കാരത്തില്‍ വളരുന്ന കുട്ടികളാവും സമൂഹത്തില്‍ പ്രയോജനപ്പെടുന്നതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
ചടങ്ങില്‍ ഐ.ജി. പി.വിജയന്‍ മുഖ്യപ്രഭാഷണം നടത്തി. സ്‌കൂള്‍ പി.റ്റി.എ. പ്രസിഡണ്ട് സി.കെ. ലതീഷ് അധ്യക്ഷനായ യോഗത്തില്‍ മണക്കാട് ഗ്രാമപഞ്ചായത്തംഗം ദാമോദരന്‍ നമ്പൂതിരി, ഉദയാ വൈ.എം.എ. ലൈബ്രറി സെക്രട്ടറി എം.കെ. അനില്‍ എന്നിവര്‍ സംസാരിച്ചു. അദ്ധ്യാപിക സീമ.വി.എന്‍. സ്വാഗതവും പി.റ്റി.എ എക്സിക്യൂട്ടീവംഗം അനുപ്രിയ റ്റിജോ നന്ദിയും പറഞ്ഞു.
പരിപാടിയോടനുബന്ധിച്ച് കട്ടികള്‍ക്കായി കടങ്കഥ, കുട്ടികള്‍ അടുത്തറിയുന്ന പക്ഷി – മൃഗങ്ങളെ കുറിച്ചുള്ള വിവരണം, കുഞ്ഞുണ്ണി മാഷിന്റെ കവിതകള്‍, മഹാ•ാര്‍ വായനയെ കുറിച്ച് മഹാന്‍മാരുടെ ഉദ്ധരണികള്‍, കഥയുടെ അവതരണം, പി.എന്‍. പണിക്കര്‍ അനുസ്മരണ പ്രസംഗം എന്നിവ നടത്തി.
ഇതിന് പുറമേ മാതാപിതാക്കള്‍ക്കായും പ്രത്യേക പരിപാടികള്‍ സംഘടിപ്പിച്ചു. കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കുമായി പ്രത്യേകം തയ്യാറാക്കിയ സ്‌കൂള്‍ വായന കലണ്ടറിന്റെ അടിസ്ഥാനത്തിലാവും ഈ വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ നടത്തുക. ഇതിനായി നവമാധ്യമങ്ങളുടെ സേവനവും പ്രയോജനപ്പെടുത്തും. സ്‌കൂള്‍ അധ്യാപകരായ സിസി.കെ.ജോസഫ്, സോനു. കെ. ദിവാകരന്‍, സിനി. ടി. ശ്രീധര്‍, അനുമോള്‍ ബേബി എന്നിവരാണ് ഒരു വര്‍ഷക്കാലത്തെ പ്രവര്‍ത്തനങ്ങളുടെ ആസൂത്രണവും സംഘാടനവും നിര്‍വ്വഹിക്കുന്നത്.
ചിത്രം
അരിക്കുഴ ഗവ.എല്‍ പി സ്‌കൂളില്‍ വയനാദിനത്തിന്റെ ഉദ്ഘാടനം മലയാള മിഷന്‍ ഡയറക്ടര്‍ ഡോ.സുജ സൂസന്‍ ജോര്‍ജ്ജ് ഓണ്‍ ലൈനായി നിര്‍വ്വഹിക്കുന്നു