മത്സ്യസമ്പത്ത് യോജന പദ്ധതിയുടെ കീഴില് റിസര്ക്കുലേറ്ററി അക്വാകള്ച്ചര് സിസ്റ്റം മത്സ്യകൃഷിക്കായി എസ്.സി/ എസ്.ടി. വിഭാഗങ്ങളില് നിന്നും അപേക്ഷ ക്ഷണിച്ചു. കുറച്ച് ജലം ഉപയോഗിച്ച് ചെയ്യാവുന്ന നൂതനമായ മത്സ്യ കൃഷിരീതിയാണ് റീസര്ക്കുലേറ്ററി അക്വാകള്ച്ചര് സിസ്റ്റം. മത്സ്യത്തോടൊപ്പം പച്ചക്കറിയും വളര്ത്താമെന്നതാണ് പ്രത്യേകത. നൈല് തിലോപ്പിയ മത്സ്യമാണ് നിക്ഷേപിക്കുന്നത്. 100 ക്യൂബിക് മീറ്ററുള്ള യൂണിറ്റ് സ്ഥാപിച്ച് മത്സ്യകൃഷി നടത്തുന്നതിനുള്ള മൊത്തം ചെലവ് 7.5 ലക്ഷം രൂപയാണ്. റീസെര്ക്കുലേറ്ററി അക്വാകള്ച്ചര് സിസ്റ്റം യൂണിറ്റ് സ്ഥാപിച്ച് മത്സ്യകൃഷി ആരംഭിച്ചാല് 40 ശതമാനം തുക ധനസഹായമായി ലഭിക്കും. താത്പര്യമുള്ളവര് വെള്ളപേപ്പറില് തയ്യാറാക്കിയ അപേക്ഷയും അനുബന്ധ രേഖകളും ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്, മത്സ്യബന്ധന വകുപ്പ്, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയം, മലമ്പുഴ പാലക്കാട് , 678 651 വിലാസത്തില് ജൂണ് 23 നകം തപാല് മുഖേനയോ ddfpkd@gmail.com ലോ അയക്കണം. ഫോണ് – 0491 2816061 , 2815245.