പാലക്കാട്: കൃഷി വകുപ്പിന്റെ ആഭിമുഖ്യത്തിൽ നടപ്പാക്കുന്ന ഓണത്തിന് ഒരു മുറം പച്ചക്കറി പദ്ധതിക്ക് തരൂർ നിയോജക മണ്ഡലത്തിൽ തുടക്കമായി. പദ്ധതി ഉദ്ഘാടനം പി.പി സുമോദ് എം.എൽ.എ നിർവഹിച്ചു. പരിപാടിയിൽ കാവശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.രമേശ് കുമാറിന് പി.പി സുമോദ് എം.എൽ.എ പച്ചക്കറി തൈകൾ കൈമാറി. കാവശ്ശേരി കൃഷി ഭവൻ മുഖേന പച്ചക്കറി തൈകളും വിത്തുകളും വിതരണം ചെയ്യും.
കാവശ്ശേരി കൃഷിഭവനിൽ നടന്ന പരിപാടിയിൽ ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ മണി വാവുള്ളിപ്പതി, ഗിരിജാ പ്രേംപ്രകാശ്, ഗിരിജാ രാജൻ, ആലത്തൂർ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ജയകൃഷ്ണൻ, കാവശ്ശേരി കൃഷി ഓഫീസർ എസ്.കൃഷ്ണ, കാവശ്ശേരി കൃഷിഭവൻ കൃഷി അസിസ്റ്റന്റ് ഗോപാലകൃഷ്ണൻ എന്നിവർ പങ്കെടുത്തു.