ജില്ലയില്‍ തിങ്കളാഴ്ച കോവിഡ് വാക്‌സിന്‍ കുത്തിവെപ്പെടുത്തത് 3462 പേര്‍. ഇതില്‍ 2853 പേര്‍ കോവിഷീല്‍ഡ് കുത്തിവെപ്പെടുത്തു. ഇതില്‍ അനുബന്ധ ആരോഗ്യ സങ്കീര്‍ണതകളുള്ള 18 വയസ്സിനു മുകളിലും 45 വയസ്സിനു താഴെയുമായ 924 പേര്‍ ഒന്നാം ഡോസ് കുത്തിവെപ്പെടുത്തു. ഇതില്‍ 584 പുരുഷന്‍മാരും 340 സ്ത്രീകളും ഉള്‍പ്പെടും. 40 മുതല്‍ 44 വയസ്സുവരെയുള്ള 51 പേരും ഇന്ന് കോവിഷീല്‍ഡ് ഒന്നാം ഡോസ് കുത്തിവെപ്പെടുത്തിട്ടുണ്ട് ഇതില്‍ 37 പുരുഷന്‍മാരും 14 സ്ത്രീകളും ഉള്‍പ്പെടും.
ഇതു കൂടാതെ 32 ആരോഗ്യ പ്രവര്‍ത്തകര്‍ ഒന്നാം ഡോസും ഒരാള്‍ രണ്ടാം ഡോസുമടക്കം 33 പേരും, 863 മുന്നണി പ്രവര്‍ത്തകര്‍ ഒന്നാം ഡോസും 48 പേര്‍ രണ്ടാം ഡോസുമടക്കം 911 പേരും, വിദേശത്തേക്ക് പോകാന്‍ തയ്യാറെടുക്കുന്ന 607 പേര്‍ ഒന്നാം ഡോസും 57 പേര്‍ രണ്ടാം ഡോസുമടക്കം 664 പേരും. 45 വയസ്സിനും 60നും ഇടയിലുള്ള 163 പേര്‍ ഒന്നാം ഡോസും 50 പേര്‍ രണ്ടാം ഡോസുമടക്കം 213 പേരും, 60 വയസിനു മുകളിലുള്ള 33 പേര്‍ ഒന്നാം ഡോസും 24 പേര്‍ രണ്ടാം ഡോസുമടക്കം 57 പേരും കോവിഷീല്‍ഡ് കുത്തിവെപ്പെടുത്തിട്ടുണ്ട്. ആകെ 57 സെഷനുകളിലായിട്ടാണ് കോവിഷീല്‍ഡ് കുത്തിവെപ്പ് നടന്നത്.
ആകെ 609 പേരാണ് കോവാക്‌സിന്‍ കുത്തിവെപ്പെടുത്തത്. രണ്ട് ആരോഗ്യ പ്രവര്‍ത്തകര്‍ ഒന്നാം ഡോസും, 45 വയസ്സിനും 60നും ഇടയിലുള്ള 151 പേര്‍ ഒന്നാം ഡോസും 208 പേര്‍ രണ്ടാം ഡോസും അടക്കം 359 പേരും, 60 വയസ്സിനു മുകളിലുള്ള 103 പേര്‍ ഒന്നാം ഡോസും 145 പേര്‍ രണ്ടാം ഡോസുമടക്കം 248 പേരും കോവാക്‌സിന്‍ കുത്തിവെപ്പ് എടുത്തിട്ടുണ്ട്. ആകെ ഒരു സെഷനിലൂടെയാണ് കുത്തിവെപ്പ് നടന്നത്. കുത്തിവെപ്പെടുത്ത ആര്‍ക്കും തന്നെ പറയത്തക്ക ആരോഗ്യ പ്രശ്‌നങ്ങളോ അസ്വസ്ഥതകളോ ഉണ്ടായിട്ടില്ലെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.റീത്ത കെ.പി അറിയിച്ചു.